വരദേശ്വരി. കെ.

സ്വദേശം എറണാകുളം, ഇപ്പോൾ കോഴിക്കോട്ട്. സർക്കാർ ഹയർ സെക്കന്ററി അധ്യാപികയായി സേവനമനുഷ്ഠിച്ചു. നിനവ് എന്ന മാസിക പ്രസിദ്ധീകരിക്കുകയും വിദ്യാവാണി മാസികയിൽ പംക്തി കൈകാര്യം ചെയ്യുകയും ചെയ്തു. ബാലസാഹിത്യം, കഥ, കവിത എന്നിവ എഴുതുന്നു. പതിമൂന്നു ഗ്രന്ഥങ്ങൾ രചിച്ചു. കവിതകൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

മഴ ആര്‍ത്തലച്ചുപെയ്യുകയാണ്. കാറ്റും വീശിയടിക്കുന്നുണ്ട്. പുതപ്പില്‍ ഒന്നുകൂടി ചുരുണ്ടുകിടക്കുവാന്‍ അവള്‍ക്ക് കൊതി തോന്നി. മഴപെട്ടെന്നുതന്നെ നിലച്ചപ്പോൾ ആശ്വാസമാണ് തോന്നിയത്. സമയം ഇനിയും നല്ലതുപോലെ വെളുത്തിട്ടില്ല. കടപ്ലാവിന്‍റെ ചുറ്റുവട്ടത്തില്‍ തമ്പടിച്ച കട്ട ഇരുട്ട് നീങ്ങിത്തുടങ്ങുന്നതേയുളളു. അകലെ അമ്പലത്തില്‍ നിന്നുമുളള പാട്ടിന്‍റെ ശബ്ദം നേരിയതായി അലയടിക്കുന്നുണ്ട്. തിടുക്കത്തില്‍ എഴുന്നേറ്റു അച്ഛനുവേണ്ടി അല്പം കട്ടന്‍ കാപ്പിയിട്ട് അവളും കുടിച്ചു. പാവപ്പെട്ട വീട്ടിലെ സുന്ദരിയായ മീനു. അവളുടെ ശരീരത്തില്‍ ഒരുതരിപ്പോന്നുപോലുമില്ലെന്നുളളത് അവളുടെ അമ്മക്ക് എപ്പോഴും ആവലാതിContinue Reading