LITERATURE (Page 85)

ഓരോ രാത്രിയിലും ഉറക്കിന്റെയും, ഉണർവിന്റെയും ഇടനാഴിയിൽതെരുവിൽ കഴിയുന്നവരെല്ലാംപുഴമീനുകൾ കടല് സ്വപ്നം കാണും പോലെവീട് സ്വപ്നം കാണുന്നു ഒരിക്കലും നീന്തിയിട്ടില്ലാത്ത കടലിലേക്ക് പുഴ മീൻ നീന്തുന്നത് കണക്കെചിന്തകളതിന്റെ ഗോവണി കയറുന്നു ചിരപരിചിതമായ അലകളെ തിരകളെന്ന് മൊഴിമാറ്റം ചെയ്യുന്നത് പോലെകുടിലിന്റെ കുടുസുകളെഅകങ്ങളായി വിവർത്തനം ചെയ്യുന്നു പായലുകളെ പവിഴപുറ്റുകളെന്നുംവെള്ളാരം കല്ലുകളെ മുത്തുകളെന്നുംമാറ്റി എഴുതിയ മീൻ കവിതയിലെപ്പോലെതട്ടുകളും, മൂലപ്പലകക ളും, കാർബോർഡ് പെട്ടികളുംഅലമാരയും, ഷെൽഫും, മേശയുമായിമാറ്റി എഴുതപ്പെടുന്നു ചാക്ക് വിരിച്ച വിസ്തറുകൾ പുതു പുത്തൻ സ്പോഞ്ച്Continue Reading

“കേശവാനന്ദ ഭാരതി v/s ദി സ്റ്റേറ്റ് ഓഫ് കേരള” എന്ന കേസ് തീർപ്പാക്കുന്ന വേളയിലാണ് ഭരണഘടനയുടെ അടിസ്ഥാനഘടന (Basic Structure) മാറ്റങ്ങൾക്ക് അതീതമാണെന്നും അതിൽ ഭേദഗതി കൊണ്ടുവരുവാൻ പാർലമെന്റിന് അധികാരമില്ലെന്നും 1973-ൽ സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിൽ വർദ്ധിച്ചുവന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ “അടിസ്ഥാനഘടനാസിദ്ധാന്തം” ഉടലെടുത്തത്. മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏത് ഭാഗവും മാറ്റാനുള്ള അധികാരം പാർലമെന്റിന് നൽകാനുള്ളContinue Reading

ഒരു സമാന്തര മാധ്യമത്തിൽ, കേരളത്തിൽ വളരെ പ്രസക്തമായ എൻഡോസൾഫാൻ വിഷയത്തെ അധികരിച്ചു ജ്ഞാന-മാർഗ്ഗത്തിന്റെ സുനിശ്ചിതത (epistemological certainty) എന്നത് തെറ്റായ പ്രതീക്ഷയാണ് എന്ന് പരാമർശിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിന്റെ ഉദ്ദേശം അതായിരുന്നില്ല. ജ്ഞാനോത്പാദന പ്രക്രിയകളിൽ പരിശീലനം നേടുകയും പ്രാവീണ്യം നേടുകയും ചെയ്യാത്തവർ ഗവേഷണ ഫലങ്ങളെ വിലയിരുത്തി മുന്നോട്ടുള്ള നയരൂപീകരണം എങ്ങനെയാവണം എന്ന് പറയാൻ തുടങ്ങിയാൽ അതിൽ വലിയ തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതായിരുന്നു എന്റെ എഴുത്തിന്റെContinue Reading

മാതൃഭൂമി റിപ്പബ്ലിക്ദിന പതിപ്പിൽ (ലക്കം 46) അമൽ എഴുതിയ ‘എന്റെ അമ്മൂമ്മ ഒരു ചരിത്ര വനിത’ എന്ന കഥയാണുള്ളത്. 99 വയസ്സായ അമ്മൂമ്മ താൻ മരിക്കാൻ പോവുകയാണെന്ന് മനസ്സിലാക്കി, കൈകൾ കഥാനായകന് നേർക്ക് നീട്ടി, “എടുത്തോ, മക്കള് വെട്ടിയെടുത്തോ ” എന്ന് പറയുന്നതാണ് തുടക്കത്തിൽ. രാകി മൂർച്ച കൂട്ടിയ വെട്ടുകത്തി കൊണ്ട് ഇയാൾ ആ ചുക്കിച്ചുളിഞ്ഞ കൈകൾ രണ്ടും വെട്ടിയെടുത്ത് കൊണ്ട് പഞ്ചായത്തിലേക്ക് പോകുന്നു.അവിടെ പ്രഭാഷണം ചെയ്യുകയാണ് എംജിഎസ് നാരായണൻ.Continue Reading

വർക്ക് ഫ്രം ഹോം എന്ന വീട്ടുതടങ്കൽ അവസാനിച്ച് ഓഫീസിലേക്കുള്ള ഒരു മണിക്കൂർ നീണ്ട യാത്രയിലേക്ക് മടങ്ങി വന്നിട്ടേയുള്ളൂ നികിതേഷ്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ആളൊഴിഞ്ഞ നിരത്തിലൂടെ നിയോൺ വെട്ടത്തിൽ വണ്ടി ഓടിക്കണം. അത് ആസ്വദിക്കാൻ വേണ്ടിമാത്രമാണ് നികിതേഷ് ആ മുഷിപ്പൻ പണി സ്വീകരിച്ചതു പോലും. ഒരു ഇരുപത്തെട്ടുകാരൻ എന്തുകൊണ്ടു മദ്യപിക്കുന്നില്ലെന്നും സ്റ്റഫ് ഉപയോഗിക്കുന്നില്ലെന്നും ഓർത്തില്ലെങ്കിലും അവനൊരു കാമുകി ഇല്ല എന്നു പറഞ്ഞാൽ അതത്ര വിശ്വസനീയമല്ല ഇക്കാലത്ത്, പ്രത്യേകിച്ചും ഒരു മെട്രോപൊളിറ്റൻContinue Reading