ജയഹരി.കെ.എം

ഡോക്ടർ എം എസ് സ്വാമിനാഥൻ അന്തരിച്ചു! സാർത്ഥകമായൊരു ജീവിതം വലിയ വാർധക്യക്ലേശങ്ങൾ കൂടാതെ അവസാനിച്ച അവസരത്തിൽ ഒരുവിഭാഗം പുരോഗമന-പരിസ്ഥിതിവാദികളായ മലയാളികൾ  പ്രതികരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി അപമാനിച്ചുകൊണ്ടാണ്. ജാതിയും, അപവാദങ്ങളും കൂട്ടിച്ചേർത്ത സാമൂഹമാധ്യമ പോസ്റ്റുകൾ, കൂടാതെ പത്തിരുപത്തെട്ടു വർഷം മുമ്പ് ശ്രീ ക്ലോഡ് അല്‍വാരിസ് എഴുതിയ സ്വാമിനാഥൻ വിമർശനം “മരണം ആരെയും വിശുദ്ധരാക്കുന്നില്ല” എന്ന ആമുഖ പ്രസ്താവനയോടെ പുനഃപ്രസിദ്ധീകരിച്ചു, മലയാളത്തിലെ ഒരു പുരോഗമന സാമൂഹ്യ മാധ്യമം – ക്രിട്ടിക്. അത്തരം ആശയനിഷ്ഠമല്ലാത്തContinue Reading

ജാതിവിവേചനം ഇന്ത്യയിൽ കുറ്റകരമാണ് – കേരളത്തിൽ ഒരു മന്ത്രി തന്റെ ജീവിതത്തിൽ ജാതി വിവേചനം നേരിട്ടപ്പോൾ എന്തുകൊണ്ട് നിയമ നടപടികളിലേക്ക് കടക്കാതെ പ്രതികരണങ്ങളിൽ ഒതുക്കി? എന്ന ചോദ്യം അതുകൊണ്ടു തന്നെ പ്രസക്തവുമാണ്. ആ ഒരൊറ്റ ചോദ്യത്തിന്റെ പ്രസക്തിയുടെ, അത് വെളിവാക്കുന്ന നിസ്സഹായതയുടെ ആഴംകൊണ്ട് തന്നെ ഈ സാഹചര്യം വളരെ സവിശേഷമായ ഒന്നാണ്! ഇന്ത്യൻ രാഷ്ട്രീയം (മുഖ്യധാരാ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല) കഴിഞ്ഞ നൂറിലധികം വർഷങ്ങളിൽ ജാതിയെന്ന ക്രൂര യാഥാർഥ്യത്തെ നേരിട്ടതിലെContinue Reading

ഒരു സമാന്തര മാധ്യമത്തിൽ, കേരളത്തിൽ വളരെ പ്രസക്തമായ എൻഡോസൾഫാൻ വിഷയത്തെ അധികരിച്ചു ജ്ഞാന-മാർഗ്ഗത്തിന്റെ സുനിശ്ചിതത (epistemological certainty) എന്നത് തെറ്റായ പ്രതീക്ഷയാണ് എന്ന് പരാമർശിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിന്റെ ഉദ്ദേശം അതായിരുന്നില്ല. ജ്ഞാനോത്പാദന പ്രക്രിയകളിൽ പരിശീലനം നേടുകയും പ്രാവീണ്യം നേടുകയും ചെയ്യാത്തവർ ഗവേഷണ ഫലങ്ങളെ വിലയിരുത്തി മുന്നോട്ടുള്ള നയരൂപീകരണം എങ്ങനെയാവണം എന്ന് പറയാൻ തുടങ്ങിയാൽ അതിൽ വലിയ തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതായിരുന്നു എന്റെ എഴുത്തിന്റെContinue Reading

ഈയിടെയാണ് അറിഞ്ഞത്, മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ഒരു കത്തിലൂടെയാണ് മലയാളികളിൽ പലരും ആമസോൺ കാടുകൾ അടക്കമുള്ള കാടുകളല്ല പകരം സമുദ്രങ്ങളാണ് നമുക്ക് ശ്വസിക്കാനുള്ള ഓക്സിജൻ ഉണ്ടാക്കുന്നത് എന്ന് “പഠിച്ചത്” എന്ന്. പ്രസിദ്ധീകരിച്ച ഒരു കത്തിന്റെ കോപ്പിയും ഷെയർ ചെയ്തു കണ്ടു. ഫെയ്‌സ്ബുക്കിൽ കണ്ട ഈ വാർത്ത ശരിയാണെങ്കിൽ, തീർത്തും നിരുത്തരവാദപരമായാണ് മാതൃഭൂമി പോലൊരു പ്രസിദ്ധീകരണം ഇങ്ങനെ ഒരു തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചത്. കേരളത്തിൽ നടക്കുന്ന “വന-പരിസ്ഥിതി വിരുദ്ധ ശാസ്ത്ര വാദികളുടെContinue Reading

ഞാനിത് എഴുതുന്നത് മനുഷ്യസമൂഹത്തിന്റെ ഒരു മഹാ ശാപമായ യുദ്ധത്തെ അനുകൂലിച്ചുകൊണ്ടല്ല. പകരം യുദ്ധത്തെ ഒരു രോഗലക്ഷണമായും, അതിലേക്ക് നയിക്കുന്ന സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക കാരണങ്ങളെ യഥാർത്ഥ രോഗമായും കാണാനുള്ള ഒരു ശ്രമമാണ്. കാര്യ-കാരണങ്ങളെ അങ്ങിനെ വിശദമായി പരിശോധിക്കുമ്പോൾ ചില വീര നായകരുടെ ചിത്രം യഥാർത്ഥത്തിൽ ബുദ്ധിശൂന്യരുടെതാണെന്നു മനസ്സിലാക്കാൻ സാധിക്കും. അന്താരാഷ്‌ട്ര ബന്ധങ്ങൾ താൽക്കാലികമായി ജനപ്രീതി നേടാനുള്ള തമാശക്കളി അല്ല – അതീവ ശ്രദ്ധാപൂർവം ചെയ്യേണ്ടുന്ന ഒരു ചതുരംഗക്കളിയാണ്. 2020 ഒക്ടോബറിൽ ഉക്രെയിനിലെ ഭരണഘടനാContinue Reading