പൂമുഖം LITERATUREകവിത സ്കൂൾ

സ്കൂൾ

ഇലക്ട്രിക് ലൈനിലൊറ്റക്കമ്പിയിൽ
ഇരിപ്പുറച്ചയൊരു തടിയൻ കുരുവിയതിന്റെ
കൊക്കു തുറക്കുന്നു ഒരു
തുമ്പി വന്നടുക്കുന്നു.

അടഞ്ഞ കൊക്കിൽ മുറിഞ്ഞ തുമ്പി
ഉടലിൻ ഭാരമില്ലാഞ്ഞാലിനി
പറക്കുമോ
അതോ
മടിപിടിച്ചിരിക്കുമോ ?

ഭാരത്തോടൊപ്പം നഷ്ട്ടപ്പെട്ട ഉടലില്ലാതെ തിരിച്ചു ചെന്നാൽ
തുമ്പികളതിനെ തിരിച്ചറിയുമോ ?
എങ്കിലുമെന്തിനാകാം ഉപേക്ഷിച്ചതാ വെയിൽചിറകുകൾ ?
ആരാകാമാ തടിയൻ കുരുവി ?
ഇലക്ട്രിക് ലൈനിലിരുന്ന് നഗരം കണ്ടാവാം കുരുവി
ഈ വിദ്യ പഠിച്ചത്.
കുട്ടികളാവാം തുമ്പിയെ വിനീതമായ കീഴ്പ്പെടൽ പഠിപ്പിച്ചത്.

Comments
Print Friendly, PDF & Email

You may also like