LITERATURE (Page 67)

“ഇതാണ്‌ ലോകത്തെ അവസാനരാത്രി എന്നറിഞ്ഞിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?” “ഞാൻ എന്തു ചെയ്യുമെന്ന്; കാര്യമായിട്ടു തന്നെയാണോ ചോദിക്കുന്നത്?” “അതെ, കാര്യമായിട്ടു തന്നെ.” “അറിയില്ല- ഞാൻ ആലോചിച്ചിട്ടില്ല.” അവർ വെള്ളി കൊണ്ടുള്ള കാപ്പിപ്പാത്രത്തിന്റെ പിടി അയാളുടെ നേർക്കു തിരിച്ചുവച്ചിട്ട് കപ്പുകൾ രണ്ടും അവയുടെ സോസറുകളിൽ വച്ചു. അയാൾ കാപ്പി പകർന്നു. പിന്നിൽ, പൂമുഖത്തെ പച്ച ഹരിക്കെയ്ൻ വിളക്കിന്റെ വെളിച്ചത്തിൽ രണ്ടു കൊച്ചുപെൺകുട്ടികൾ ബ്ലോക്കുകൾ കൊണ്ടു കളിക്കുകയായിരുന്നു. “അപ്പോൾ നമുക്ക് അതിനെക്കുറിച്ചു ചിന്തിക്കാൻContinue Reading

അഴകൊഴുകുമവളുടയൊ – രഴകിലൊരു ചുംബനം മഴവില്ലു കോറുന്ന മനസ്സിൽ മദചുംബനം ചുരുളുമുടിയിരുളിടയി- ലിടരുതീർത്തിഴകൾ കോർ – ത്തെന്റെ മണിനാഗങ്ങ – ളിഴയുന്നൊരഴകുകൾ കൈവല്ലി ചുറ്റുന്ന കടുകാതലിൻ പുറ- ത്തുഛ്വസിതനിശ്വാസ- മവളുൾത്തുടിപ്പുകൾ തിലകമായണിയട്ടെ തിരുനെറ്റിയതിലുമ്മ തേൻ വണ്ടു മുരളട്ടെ ചെമ്മലർപോളയിൽ പുറവടിവു, മുലയിടു – ക്കാ നാഭി, ജനിപുടം സഞ്ചരിക്കട്ടെയെൻ ചുംബനപ്പൂമ്പുഴ മദഭരിതമെന്റെ കൈ – പ്പിടിയിൽ ത്രസിക്കട്ടെ അഴകുമുല വിങ്ങുന്ന ഹർഷങ്ങളൊക്കെയും വളർപത്തി താഴ്ത്തി നിൻ നാഭിയിലിഴഞ്ഞേറു – മാനന്ദനാഗങ്ങContinue Reading

രോഗികളോടുള്ള സ്നേഹവും അനുകമ്പയും എക്കാലവും കാത്തുസൂക്ഷിക്കുകയും അസാധാരണമായ നിരീക്ഷണ പാടവം കൊണ്ട് രോഗനിർണയം നടത്തുകയും ചെയ്ത് നമുക്കിടയിൽ ജീവിച്ച ഒരു ഡോക്ടറുടെ വാങ്മയ ചിത്രമാണ് ജയചന്ദ്രൻ മൊകേരി രചിച്ച ‘പപ്പു ഡോക്ടർ: ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം’ എന്ന പുസ്തകം. 1923 ൽ കോഴിക്കോട് ജില്ലയിലെ മൊകേരിയെന്ന ഗ്രാമത്തിൽ ജനിച്ച പി.പി. പദ്മനാഭന്‍റെ ഒരു ഡോക്ടറാകുകയെന്ന സ്വപ്നം സഫലമാകുന്നത് ഇന്ത്യ സ്വതന്ത്രയായ വർഷത്തിലാണ്. അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ആദ്യത്തെ എം.ബി.ബി.എസ്Continue Reading

മലയാള സിനിമയിലൂടെ കാലത്തിനു മുന്നേ നടക്കുകയും തന്റെതായ ഒരിടം സൃഷിച്ച് മലയാള സിനിമയിലെ അധികാരഘടനയെ ചോദ്യംചെയ്തുകൊണ്ട് വ്യത്യസ്തമായ സിനിമകൾ മലയാളിക്ക് നൽകുകയും ചെയ്ത കെജി ജോർജ് എന്ന മഹാപ്രതിഭയിതാ “ആദാമിന്റെ വാരിയെല്ല് “എന്ന സിനിമയിലെ ക്ളൈമാക്സ് പോലെ എല്ലാവരെയും തട്ടിമാറ്റി അഭ്രപാളിക്കപ്പുറത്തേക്ക്, മറ്റൊരു ലോകത്തേക്ക് നടന്നു പോയിരിക്കുന്നു. മലയാളത്തിലെ ധൈഷണികധാര എന്നറിയപ്പെടുന്ന ആർട്ട് സിനിമക്കാർക്കൊപ്പമായിരുന്നില്ല എന്നും ജോർജ്. എന്നാൽ സമാന്തര സിനിമകൾക്കൊപ്പവും അദ്ദേഹം നടന്നില്ല. സ്വന്തമായി ഒരു വഴിയിലൂടെ നടക്കാൻContinue Reading

തമിഴ് സിനിമ ഇന്‍റസ്ട്രിയിലേക്ക് പാ രജ്ഞിത് കടന്ന് വരുന്നതോടെയാണ് കഥകളുടെ സാമൂഹ്യജീവിത പരിസരം അപ്പാടെ മാറി മറിയുന്നത്. ഈ എതിര്‍ കഥാഖ്യാന സംസ്ക്കാരമാണ് തമിഴ് സിനിമാ ലോകം അന്നേവരെ പുറത്ത് നിര്‍ത്തിയ ദലിത് സാമൂഹ്യ ജീവിതത്തേയും മുഖ്യധാരാ കാഴ്ച്ചകളിലേക്ക് എത്തിക്കുന്നതും. പല നിലകളില്‍ പ്രവര്‍ത്തിക്കുന്ന ജാതിയുടെ അധികാരത്തെ പ്രശ്നവല്‍ക്കരിച്ചുകൊണ്ടും അതിന്‍റെ രാഷ്ട്രീയമാനങ്ങള്‍ മറയില്ലാതെ തുറന്ന് കാണിച്ചുമാണ് നായക സങ്കല്പങ്ങളുള്ള ദലിത് ജീവിതങ്ങള്‍ സിനിമയില്‍ സാധ്യമാക്കിയത്. അത്തരം ബോധപൂര്‍വ്വം നടത്തിയ ശ്രമകരമായContinue Reading