ദേവസ്വം മന്ത്രി നേരിട്ട ജാതി വിവേചനം – ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സ്വയംകൃത ഗതികേടാണ്!
ജാതിവിവേചനം ഇന്ത്യയിൽ കുറ്റകരമാണ് – കേരളത്തിൽ ഒരു മന്ത്രി തന്റെ ജീവിതത്തിൽ ജാതി വിവേചനം നേരിട്ടപ്പോൾ എന്തുകൊണ്ട് നിയമ നടപടികളിലേക്ക് കടക്കാതെ പ്രതികരണങ്ങളിൽ ഒതുക്കി? എന്ന ചോദ്യം അതുകൊണ്ടു തന്നെ പ്രസക്തവുമാണ്. ആ ഒരൊറ്റ ചോദ്യത്തിന്റെ പ്രസക്തിയുടെ, അത് വെളിവാക്കുന്ന നിസ്സഹായതയുടെ ആഴംകൊണ്ട് തന്നെ ഈ സാഹചര്യം വളരെ സവിശേഷമായ ഒന്നാണ്! ഇന്ത്യൻ രാഷ്ട്രീയം (മുഖ്യധാരാ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല) കഴിഞ്ഞ നൂറിലധികം വർഷങ്ങളിൽ ജാതിയെന്ന ക്രൂര യാഥാർഥ്യത്തെ നേരിട്ടതിലെContinue Reading





















