പൈപ്പിന് മുട്ടുന്നുണ്ട്
പൈപ്പിന് വെള്ളമൊഴിക്കാൻ മുട്ടുന്നുണ്ട്.സിങ്കിലേക്ക് നാളി തിരിച്ചുവച്ച്വെള്ളത്തിന്റെ വരവ് പ്രതീക്ഷിച്ച്നാളിയുടെ അറ്റത്തേക്ക്അത് ഉറ്റുനോക്കുന്നത്കാണുന്നില്ലേ?ഏതു നിമിഷവും വെള്ളംപുറത്തേക്കൊഴുകാംനാളി അകമേ മൂർഛിക്കുന്ന പ്രവാഹഹർഷത്തിന്റെആസന്നവിഹ്വലതയിലാണ്അതിന്റെ ശ്രദ്ധയത്രയും.മുഴുവൻ ഒഴുകിത്തീരുന്ന നിമിഷംഅന്ത്യബിന്ദുക്കൾ കുടഞ്ഞ്നാളി ഗോപ്യതയിലേക്ക്തെഴുത്തണയ്ക്കുന്നആശ്വാസത്തിന്റെ നിമിഷവുംഅതിന്റെ ചേതനയിൽമിന്നിമറയുന്നുണ്ട്.മുകളിലുള്ള ടാപ്പിന്റെഐച്ഛികപേശിഇടം തിരിച്ച് അയച്ചുകൊടുക്കാൻആവുന്നില്ലല്ലോ എന്ന്തോൾ വച്ച് അറ്റ കൈത്തണ്ടനോക്കിഅത് കേഴുന്നത്വലിച്ചുകെട്ടിയഎന്റെ കരൾത്തോലിൽമുട്ടിമുഴങ്ങുന്നുണ്ടല്ലോ. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading





















