LITERATURE (Page 125)

വിശാലമായ ഹാളിൻ്റെയറ്റത്ത് നാരായണഗുരുവിൻ്റെ മനോഹരമായ ശില്പമുണ്ട്. അലംകൃതമായൊരു ആർച്ചിനാൽ വേർതിരിക്കപ്പെട്ട ആഭാഗത്തിന്, നിലവിളക്കും മാലയും പൂക്കളും ധൂമവുമൊക്കെച്ചേർന്ന് ഒരു പൂജാമുറിയുടെ ഛായ നൽകി. അതിഥികൾ കൊണ്ടുവന്ന സമ്മാനപ്പൊതികൾ അവിടെ കുന്നുകൂടിക്കിടന്നു. വന്നവരെല്ലാം ഗുരുരൂപം കണ്ടു കണ്ണിമ ചിമ്മാതെ നോക്കിനിൽക്കുകയും ഗംഭീരമെന്ന് പ്രശംസിക്കുകയും ചെയ്തു. അവരോടെല്ലാം, ” ഗുരുദേവൻ കഴിഞ്ഞേ തനിക്ക് മറ്റെന്തുമുള്ളൂ…” എന്ന് ഗൃഹനാഥൻ വിനയാന്വിതനായി. അയാളുടെ മകൾ ഋതിമതിയായതറിഞ്ഞ് വന്നവർക്കിടയിൽ പുതുവസ്ത്രങ്ങളാലും ആഭരണങ്ങളാലും അലംകൃതയായി കാണപ്പെട്ട പെൺകുട്ടിയുടെയും ഗുരുവിൻ്റെയുംContinue Reading

നിരീക്ഷണം * യു കെ യിലെ ഗവേഷണ സ്ഥാപനമായ Compatritech 2019 ഒക്ടോബറിൽ പുറത്തുവിട്ട കണക്കനുസരിച്ച്, ഭരണകൂടങ്ങൾ ജനങ്ങളെ നിരീക്ഷണത്തിനു വിധേയരാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ, റഷ്യയും ചൈനയും കഴിഞ്ഞാൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത് എന്നതു നമുക്കൊട്ടും അഭിമാനിക്കാൻ വക തരുന്നതല്ല. അവരുടെ പഠനത്തിൽ 2021ൽ ലോകത്തിൽ ഏറ്റവും കൂടുതൽ നിരീക്ഷിക്കപ്പെടുന്ന നഗരങ്ങളിൽ ഡൽഹിയും ചെന്നൈയും ചൈനയിലെ നഗരങ്ങൾ , ന്യൂയോർക്ക് എന്നിവയെപ്പോലും കടത്തിവെട്ടിയിരിക്കുന്നുContinue Reading

പിടിപെട്ടു പോയാൽവിടാനിടയാവാ –തദൃശ്യം കരങ്ങൾമുറുക്കുന്ന കൊണ്ട് കൊറോണാ !, വിവാഹംകഴിക്കുന്ന പോലെവിധി ജീവപര്യന്തമാകുന്ന പോലെ..! മുഖംമൂടി വെച്ച്നടന്നാൽ ചിലപ്പോൾപിടിക്കപ്പെടാതെഇരിക്കാമെന്നാലും പിടിച്ചാൽ പുറത്തൊ –ന്നിറങ്ങാനാവാതെ..ശരിക്കൊന്നു ശ്വാസംകഴിക്കാനാവാതെ അടച്ചിട്ടൊരേട-ത്തിരിക്കുമ്പൊഴൊക്കെപ്രതിഭേദമില്ലാ –തൊരു പോലെ രണ്ടും ..! മഹാ വിപിനത്തിന്റെമദ്ധ്യത്തിലേയ്ക്ക്കിനാക്കണ്ടുണർന്ന്നിരാശപ്പെട്ടിരുന്ന് മുറിപ്പാടു നക്കികെണിയിൽ കിടന്നുംചുരമാന്തിടുംവന്യജന്തുവാകുന്നൂ…! പുറംലോകമപ്പോൾവഴിപോക്കനെ പോൽതിരിഞ്ഞൊന്നു നോക്കികടന്നു പോകുന്നൂ കിളി, കൂട്ടിനുള്ളിൽകിടക്കുമ്പോൾ, വാനംഎവിടേയ്ക്കോ മാടിവിളിക്കുന്ന പോലെ…! കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺContinue Reading

നീ “റിപബ്ലിക്.”നിന്‍റെ വരണ്ട ശാസ്ത്രസംഹിതകളുടെഎല്ലാ താളുകളിലുംനിന്‍റെ വര്‍ണ്ണപ്പകിട്ടുകളുടെവിശാലമായ ചിത്രം,വരച്ചു വെച്ചിട്ടുണ്ട് .എന്‍റെ ഋതുകാലങ്ങളെ,എന്‍റെ സ്വപ്നങ്ങളെ,എന്നേത്തന്നെനീ അടര്‍ത്തിമാറ്റിചെന്നായ്ക്കള്‍ക്കിട്ടു കൊടുത്തു ! നിന്‍റെ മെയ്ൻ കാംഫ്എന്തെന്ന് ആർക്കറിയില്ല ?പക്ഷെ നിന്റെ പൂർവ്വാശ്രമംഎന്താണ്? നീ ചെല്ല്റൈൻ നദിയിലെ ഒരിറ്റുവെള്ളം പോലുംനിന്റെ മുതുമുത്തശ്ശന്റെയാണെന്ന്പറഞ്ഞ് നക്കിക്കുടിയ്ക്കാൻപോലുംനിനക്ക് കഴിയില്ല. ഇവിടുത്തെ തെരുവീഥികളില്‍,നീ ഒഴുക്കിയ ചോരയില്‍,നീ ചോര്‍ത്തിയെടുത്ത ഗര്‍ഭസ്ഥശിശുവിന്‍റെ ,കാലുകള്‍ വലിച്ചുകീറിഅമ്മയുടെ കഴുത്തില്‍ചാര്‍ത്തിയ കുഞ്ഞുജഡത്തിന്‍റെ,നീ കൊന്നു കൂട്ടിയ നിരവധിഅച്ഛനമ്മമാരുടെചീഞ്ഞളിഞ്ഞ മാംസം ഇപ്പോഴും ഒഴുകുന്നു.നിന്‍റെ ഭ്രാന്തന്‍ യാത്രകള്‍എവിടേയ്ക്കോ വഴികള്‍ തുറന്നിട്ടുണ്ട്!ആ വഴികളിലൂടെയാണ്നമ്മളിപ്പോള്‍Continue Reading

കുറച്ച് വർഷങ്ങൾക്ക് മുന്നെ ഒരു പൂരത്തിന്റെ അന്നായിരുന്നു ദിൽജിത്തി​ൻറെ ​ മരണം. പൂരം എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസിലൂടെ കടന്ന് പോകാനിടയുള്ള തൃശ്ശൂർ ജില്ലയിലാണ് ദിൽജിത്തിന്റെ നാട്. ഗുരുവായൂർ- എറണാകുളം പടിഞ്ഞാറൻ ഹൈവേ കടന്ന് പോകുന്നത് ദിർജിത്തി​ൻറെ ​ ഗ്രാമത്തിലൂടെയാണ്. ഈ ഹൈവേയുടെ പടിഞ്ഞാറ് വശത്തുള്ള ഭഗവതി ക്ഷേത്രത്തിലെ പൂരത്തി​ൻറെ ​ അന്നാണ് അവൻ മരണപ്പെടുന്നത്. മരണപ്പെട്ടു എന്നല്ല, കൊല്ലപ്പെട്ടു എന്നാണ് പറയേണ്ടത്. ആ തവണത്തെ പൂരം അവനും അവന്റെContinue Reading