പൂമുഖം LITERATUREലേഖനം പഠനം ഓൺലൈൻ ആവുമ്പോൾ

പഠനം ഓൺലൈൻ ആവുമ്പോൾ

രണ്ട് കൊല്ലമായി ലോകമെമ്പാടുമുള്ള കുട്ടികൾ സ്കൂളിൽ പോകുന്നില്ല! കമ്പ്യൂട്ടറുകളിലൂടെയും ടി വി യിലൂടെയും ഉള്ള വിദൂര പഠനത്തിലേക്ക് പെട്ടെന്നാണ് സ്കൂളുകളും യൂണിവേഴ്സിറ്റികളും മാറിയത് !

അതിന് ഒരു കൊല്ലം മുമ്പ് ആരെങ്കിലും വിദ്യാഭ്യാസം online ലേക്ക് മാറണം എന്ന് പറഞ്ഞിരുന്നെങ്കിൽ അയാളെ വിഡ്ഢിയെന്ന് വിളിക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ വിദഗ്ദ്ധരും മടിച്ചിട്ടുണ്ടാവില്ല !

പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞു ! സാധാരണ ടെക്നോളജിയോ കമ്പ്യൂട്ടറോ ഉപയോഗിച്ച് പരിചയമില്ലാത്ത മലയാളം പോലുള്ള ഭാഷാ അധ്യാപകരടക്കം ലാപ് ടോപ്പിന് മുമ്പിലിരുന്ന് വീഡിയോ കോൺഫ്രൻസിംഗ് platform കൾ ഉപയോഗിക്കാൻ തുടങ്ങി!

കൊറോണ ക്ക് മുമ്പ് തന്നെ ലോകം വിദ്യാഭ്യാസ രംഗത്ത് വലിയ ഒരു ക്രൈസിസിലേക്ക് എത്തിയിട്ടുണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും പൊട്ടാം എന്ന രീതിയിൽ ഒരു കുമിള രൂപപപ്പെട്ട് വന്നിട്ടുണ്ടായിരുന്നു !

ഇൻ്റർനെറ്റ് കൊണ്ടുവന്ന വിപ്ലവം കൃത്യമായി ഉപയോഗിക്കാതെ വിദ്യഭ്യാസ രംഗം ” പരമ്പരാഗത രീതി” തന്നെ പിന്തുടർന്നു കൊണ്ടിരിക്കുകയായിരുന്നു.ഇത് വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊ ണ്ടിരുന്നു.

1) വിദ്യാഭ്യാസത്തിനുള്ള ബഡ്ജറ്റ് വിഹിതം വലിയ കെട്ടിട്ടങ്ങൾ എന്ന അടിസ്ഥാന സൗകര്യം ഉണ്ടാക്കാൻ ഉപയോഗിക്കുക .
2) ലോകമെമ്പാടും രാവിലെ ബസ്സുകളിൽ കുട്ടികളെ സ്കൂളിലേക്കും തിരിച്ചും ട്രാൻസ്പോർട്ട് ചെയ്യുക. വലിയ ഗതാഗത കുരുക്കുകളും അപകടങ്ങളും ആണ് ഇത് ഉണ്ടാക്കുക.
3) രാവിലെ കുടുംബങ്ങളൊക്കെ തിരക്കിലാണ് .രണ്ടു കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചുറ്റും കറങ്ങുകയാണ് കുടുംബാംഗങ്ങളുടെ ജീവിതം, ജോലി, ഒഴിവുകാലം എന്നിവയൊക്കെയും.
4) കുടുംബങ്ങളുടെ വരുമാനത്തിൻ്റെ വലിയ ഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചില വഴിക്കുന്നു.

ചുരുക്കി പറഞ്ഞാൽ ലോകമെമ്പാടും കുടുംബങ്ങൾ ഈ പരമ്പരാഗത, വിദ്യഭ്യാസ രീതി കൊണ്ട് പെടാപ്പാട് പെടുകയായിരുന്നു. വികസിച്ച് വന്ന ടെക്നോളജി ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഉപയോഗിക്കാതെ ,വിവരങ്ങൾ ശേഖരിക്കാനും ക്ലാസ് റൂം പ0നത്തിനും മാത്രം ഉപയോഗിച്ചു.

കൊറോണ മഹാമാരി പെട്ടെന്നാണ് കാര്യങ്ങളെ തകിടം മറിച്ചത്. ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും ലോകം മുഴുവൻ വിദ്യാഭ്യാസം online ആയി .അസാധ്യമായത് സംഭവിച്ചു ! വലിയ കാമ്പസുകളും കെട്ടിട സമുച്ചയങ്ങളും അടഞ്ഞുകിടക്കുന്നു .പക്ഷെ അവയൊന്നും ഇല്ലാതെ വിദ്യാഭ്യാസം online ൽ നടക്കുന്നു.

ഇത് ലോകത്തിന് മുമ്പിൽ തുറന്നിട്ടുള്ളത് വലിയ ഒരു അവസരമാണ്.ഒരു പുനർചിന്തനത്തിനും പുതിയ ഒരു മാതൃക അവലംബി ക്കുവാനും( remodelling) ഉള്ള അവസരം.

സ്കൂളുകളെ കുട്ടികളുടെ അടുത്തേക്ക് കൊണ്ട് വരിക. കുട്ടികളെ വലിയ കെട്ടിട ങ്ങളിലേക്ക് നൂറു കണക്കിന് ബസ്സുകൾ ഉപയോഗിച്ച് ട്രാൻസ്പോർട്ട് ചെയ്യുന്നതിന് പകരം,അവരുടെ പരിസരത്തേക്ക് സ്കൂളിനെ കൊണ്ട് വരിക. ഓരോ സ്ട്രീറ്റിലും ഫ്ലാറ്റ് കളിലും കോളനികളിലും കമ്യൂണിറ്റികളിലും നല്ല ഇന്റർനെറ്റ്‌ ലഭ്യതയുള്ള (കണക്ടിവിറ്റി) പOന മുറികൾ ഉണ്ടാക്കുക. പഠന സൗകര്യങ്ങൾ ഉണ്ടാക്കുക. കൂടുതൽ പരസ്പര വിനിമയ സാധ്യതയുള്ള വിദ്യാഭ്യാസ പ്ലാറ്റുഫോമുകൾ ഉണ്ടാക്കുക,അങ്ങനെ പുതിയ ചിലവ് കുറഞ്ഞ ,തിരക്ക് കുറഞ്ഞ ,സമാധാന മുള്ള, ബഹളമയമല്ലാത്ത , ഒരു വിദ്യാഭ്യാസ രീതി രൂപപ്പെടുത്തി എടുക്കാനും ലോകത്താ കമാനം ഉള്ള കുടുംബങ്ങളുടെ ജീവിതത്തെയും അതിലൂടെ സമൂഹത്തെയും നവീകരിക്കാൻ കഴിയുന്ന ഒരവസരമാണ് ഈ കൊറോണ പ്രതിസന്ധി യഥാർത്ഥത്തിൽ കൊണ്ട് വന്നിട്ടുള്ളത്.

ഉന്നത വിദ്യാഭ്യാസ രംnത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ online learning ന് കഴിയും. വളരെ കുറഞ്ഞ പേർക്കാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നത്. സർവകലാശാലകൾ നല്ല online education platforms വികസിപ്പിച്ചാൽ എല്ലാ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യഭ്യാസം പ്രാപ്യമാകും. ഇന്ന് നിലനിൽക്കുന്ന വിദ്യാഭ്യാസത്തിലെ സാമ്പത്തിക വിവേചനം കുറച്ച് എല്ലാവർക്കും ആഗ്രഹിക്കുന്ന രീതിയിൽ വിഷയങ്ങൾ തിരഞ്ഞെടുക്കാനും മികച്ച പഠന സാമഗ്രികൾ ഉപയോഗിച്ചു പഠിക്കാനും കഴിയും.

ഇന്നത്തെ രീതിക്കു വ്യത്യസ്തമായി കോഴ്സിന്റെ ഉള്ളടക്കം ,സിലബസ് , പഠന രീതി , അസൈൻമെൻറുകൾ ,മൂല്യ നിർണയം,വ്യക്തിത്വ വികാസം ,അദ്ധ്യയനം എന്നിവയിൽ സമകാലീന അറിവുകളും രീതികളും കൊണ്ട് വരാൻ online platform കളിൽ വളരെ വേഗത്തിൽ സാധിക്കും.ഇത് വിദ്യാർത്ഥികൾക്ക് ലോകത്തെ മറ്റ് ഏതൊരു സർവകലാശാലകളിലേതും പോലെ പരിഷ്കരിച്ച (updated )സിലബസുകളിലും രീതികളിലും പഠിക്കാനും ഇപ്പോഴത്തെ ശരാശരി നിലവാരത്തിൽ നിന്ന് ഉയർന്ന രീതിയിൽ പOനം പൂർത്തിയാക്കാനും കഴിയും.

കേരളത്തിലെ വിദ്യാഭ്യാസ വിദഗ്ധരും നയങ്ങൾ ആസൂത്രണം ചെയ്യുന്നവരും ഈ അവസരം ഉപയോഗിക്കണം എന്നാണ് എൻ്റെ അഭിപ്രായം.
( 20 കൊല്ലം മുമ്പ് ഞാൻ ജോലി ചെയ്ത ഒരു വിദ്യാഭ്യാസ സ്ഥാപനം US ലെ Carnegie Mellon University യുമായി ചേർന്ന് ഒരു കമ്പ്യൂട്ടർഎഞ്ചിനീയറിംഗ് കോഴ്സ് ഇന്ത്യയിൽ online ആയി നടത്തിയിരുന്നു)

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like