സജിത് മരയ്ക്കാര്‍

അബുധാബിയിൽ ബിസിനസ്സ് ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ എഴുതാറുണ്ട്

ഞാൻ ഒരിക്കൽ ഹൈദരാബാദിൽ നിന്ന് യാത്ര ചെയ്യുകയാണ്. ഒരു മീറ്റിംഗിന് പോയതാണ്.മീറ്റിംഗ് കഴിഞ്ഞ് അടുത്ത ദിവസം തിരിച്ച് യാത്ര ചെയ്താൽ മതി. പക്ഷെ എനിക്ക് തോന്നി അന്ന് തന്നെ പോരണം ! എല്ലാം തോന്നലല്ലേ ? അന്ന് ഇന്റർനെറ്റോ മൊബൈൽ ആപ്പോ ഇല്ല. ഇന്ത്യൻ റെയിൽവേ ആദ്യം ഓൺലൈൻ റിസർവേഷൻ കൊണ്ട് വന്നപ്പോൾ ടിക്കറ്റ് വന്നിരുന്നത് സ്പീഡ് പോസ്റ്റിൽ ആണ് .മൂന്ന് ദിവസം മുമ്പ് ബുക്ക് ചെയ്യണം. അതും നഗരങ്ങളിൽContinue Reading

സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവന മലയാളികൾക്ക് ഇടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട് . ” അവിശ്വാസികളെ എവിടെ കണ്ടാലും വെറുക്കണം ” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മലയാളികൾ ഇങ്ങനെ സംസാരിക്കാറില്ല. വാചകം തെറ്റാണ്. വ്യാകരണം തെറ്റാണ് . അവിശ്വാസികളെ എവിടെ കണ്ടാലും ആക്രമിക്കണം എന്ന് തുറന്ന് പറയാൻ കഴിയാത്തത് കൊണ്ട് അൽപം മയപ്പെടുത്തി പറയാൻ ശ്രമിച്ചതാണ്. പക്ഷെ ക്രോധത്തിൽ വ്യാകരണം തെറ്റി എന്ന് മാത്രം ! സുരേഷ് ഗോപിയുടെContinue Reading

രണ്ട് കൊല്ലമായി ലോകമെമ്പാടുമുള്ള കുട്ടികൾ സ്കൂളിൽ പോകുന്നില്ല! കമ്പ്യൂട്ടറുകളിലൂടെയും ടി വി യിലൂടെയും ഉള്ള വിദൂര പഠനത്തിലേക്ക് പെട്ടെന്നാണ് സ്കൂളുകളും യൂണിവേഴ്സിറ്റികളും മാറിയത് ! അതിന് ഒരു കൊല്ലം മുമ്പ് ആരെങ്കിലും വിദ്യാഭ്യാസം online ലേക്ക് മാറണം എന്ന് പറഞ്ഞിരുന്നെങ്കിൽ അയാളെ വിഡ്ഢിയെന്ന് വിളിക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ വിദഗ്ദ്ധരും മടിച്ചിട്ടുണ്ടാവില്ല ! പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞു ! സാധാരണ ടെക്നോളജിയോ കമ്പ്യൂട്ടറോ ഉപയോഗിച്ച് പരിചയമില്ലാത്ത മലയാളം പോലുള്ളContinue Reading

സ്റ്റാർ വാർ എന്ന സിനിമയും കാൾ സാഗനും അമേരിക്കക്കാരെ ഒരു കാലത്ത് കേടുവരുത്തി എന്ന് വേണമെങ്കിൽ പറയാം  ! എന്തിലും ശാസത്രം ഉണ്ടെങ്കിലേ വിശ്വസിക്കൂ ,സയൻസിന് എന്തും സാധ്യമാണ് എന്ന് ഒക്കെ ആളുകൾ വിചാരിക്കാൻ തുടങ്ങി ! ശാസ്ത്രീയ അന്ധ വിശ്വാസം എന്ന ഒരു പ്രയോഗം അങ്ങനെ വന്നതാണ് .ഇപ്പോ അത് അത്ര കേൾക്കാനില്ല! ശാസ്ത്രം കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത അനുഭവങ്ങളും പ്രതിഭാസങ്ങളും ധാരാളം ഉണ്ട് എന്ന് ലോകത്ത് പലരും ഇപ്പോൾContinue Reading

ആർമേനിയയില്‍ എത്തിയതിന്‍റെ അടുത്ത ദിവസം രാവിലെ എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്. നേരത്തെ എഴുന്നേറ്റ സുഹൃത്തുക്കള്‍ രണ്ടു പേരും പ്രഭാത സവാരിക്ക് തയ്യാറാവുകയായിരുന്നു . ‘വരുന്നില്ല’ എന്ന് പറഞ്ഞ എന്നെ ‘മടിയൻ, കിടന്ന് പോത്ത് പോലെ കൂർക്കം വലിച്ച് ഉറങ്ങിക്കോളും എന്ന്‍ അധിക്ഷേപിച്ച് അവർ വിജനമായ തെരുവിലേക്ക് ഇറങ്ങി നടന്നു. എന്‍റെ ഉറക്കം കളഞ്ഞവൻമാരെ പ്രാകി ഞാൻ ജനാലകൾ തുറന്നിട്ടു. തെരുവിന്‍റെ അറ്റത്ത്, രണ്ട് പേർ മത്സരിച്ച് നടന്ന് പോകുന്നത്Continue Reading