പൂമുഖം LITERATUREകവിത ഒറ്റയ്ക്കിരിക്കുമ്പോൾ

ഒറ്റയ്ക്കിരിക്കുമ്പോൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

.


ഏകാകിയായൊരു രാപ്പാടിയെന്ന
പോൽ
ഞാനിരിക്കവെ,
കൂട്ടിനുള്ളിൽ

എന്നുമെനിക്കൊപ്പമെന്നു
നിനച്ചിരിക്കെ-
യെന്നെ-
തനിച്ചാക്കിയെങ്ങോ
മറഞ്ഞെന്നിണക്കിളി

വന്നില്ലയൊരു ചെറു തെന്നലുമീവഴി ,
വന്നില്ല വാടിയിലൊരു
കുഞ്ഞു തുമ്പി പോലും

ചക്രവാളം പുണരാൻ
വെമ്പിയോടും മേഘജാലവും തന്നില്ല
മധുരമാം പ്രണയ സന്ദേശങ്ങൾ.

സായാഹ്ന രേണുക്കൾ
കുടഞ്ഞിട്ട വർണ്ണങ്ങളാലെ
വരഞ്ഞില്ലൊരനുരാഗ ചിത്രങ്ങളും

ഒരേകാന്ത സഞ്ചാരിയെന്ന
പോൽ ഞാനെൻ നൊമ്പരത്തിൻ
മാറാപ്പുമേന്തി പ്പാതയിൽ നിൽക്കവേ,
കൂട്ടിനായ് വന്നില്ലയെൻ
നിഴൽപോലുമൊപ്പം

ഒറ്റക്കിരിക്കവേ
കാണ്മൂ, ഞാനെൻ നോവിൻ
നിഴലാട്ടങ്ങൾ,

മാറിയെത്തും
ഇരുളും വെളിച്ചവും
ജനിമൃതിക്കപ്പുറം
കാലത്തെ തേടുന്നു..

ഒരു പാട്ടെനിക്കിനി പാടുവാനില്ല,
വാനോളമുയരാനായി ചിറകുമില്ല

നാമൊരുമിച്ചു പറന്നൊരാ വീഥികൾ
പാടുന്നു, പ്രത്യാശ തൻ ഗീതങ്ങൾ..

ഒറ്റക്കിരിക്കാതെ, ഓർത്തോർത്തി –
രിക്കാതെ പക്ഷി, നീ
ചിറകടിച്ചുയർന്നാലും.

നീ നിത്യ നിതാന്തമാം
സത്യത്തിലലിഞ്ഞാലും ..

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like