ഗിരിജ വേണുഗോപാൽ

തൃശൂർ സ്വദേശി.

ദീർഘ കാലം കൽക്കത്തയിൽ ആയിരുന്നു.
ഇപ്പൊൾ നാട്ടിൽ.Solace എന്ന സ്ഥാപനത്തിൽ അസുഖം ബാധിച്ചു ചികിത്സ ചെയ്യാൻ കഴിവില്ലാത്ത കുട്ടികളുടെ സംരക്ഷണത്തിനായി ശ്രീമതി ഷീബ അമീര് ൻ്റെ കൂടെ വോളണ്ടറി ജോലി ചെയ്യുന്നു . You tube ൽ സംഗീത ആൽബം ഇറക്കിയിട്ടുണ്ട് .

എന്റെ പ്രിയപ്പെട്ട അച്ഛന്‍റെ ഭൌതിക ദേഹം ഈ ഭൂമി വിട്ടകന്നിട്ട് മൂന്ന് ദശകങ്ങൾ പിന്നിട്ടിരിക്കുന്നു. പക്ഷെ, എന്‍റെ മനസ്സിൽ അച്ഛൻ ഇന്നും അന്നത്തെ പോലെ തന്നെ ജ്വലിച്ചു നിൽക്കുകയാണ്. തൃശൂർ ജില്ലയിലെ മുല്ലശ്ശേരി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു അച്ഛൻ. വിദ്യാർഥികളുടേയും സഹപ്രവർത്തകരുടേയും മനസ്സിൽ അച്ഛന് വലിയൊരു സ്ഥാനമാണുള്ളത്. അവരുടെ പ്രിയപ്പെട്ട മാഷ് ആയിരുന്നു അദ്ദേഹം. തന്‍റെ ജീവിതത്തിലെ ഏറ്റവും ബൃഹത്തായ ഒരു കാലഘട്ടമായ അധ്യാപനജോലിയിൽ നിന്നും 58 മത്തെContinue Reading

. ഏകാകിയായൊരു രാപ്പാടിയെന്നപോൽഞാനിരിക്കവെ,കൂട്ടിനുള്ളിൽ എന്നുമെനിക്കൊപ്പമെന്നുനിനച്ചിരിക്കെ-യെന്നെ-തനിച്ചാക്കിയെങ്ങോമറഞ്ഞെന്നിണക്കിളി വന്നില്ലയൊരു ചെറു തെന്നലുമീവഴി ,വന്നില്ല വാടിയിലൊരുകുഞ്ഞു തുമ്പി പോലും ചക്രവാളം പുണരാൻവെമ്പിയോടും മേഘജാലവും തന്നില്ലമധുരമാം പ്രണയ സന്ദേശങ്ങൾ. സായാഹ്ന രേണുക്കൾകുടഞ്ഞിട്ട വർണ്ണങ്ങളാലെവരഞ്ഞില്ലൊരനുരാഗ ചിത്രങ്ങളും ഒരേകാന്ത സഞ്ചാരിയെന്നപോൽ ഞാനെൻ നൊമ്പരത്തിൻമാറാപ്പുമേന്തി പ്പാതയിൽ നിൽക്കവേ,കൂട്ടിനായ് വന്നില്ലയെൻനിഴൽപോലുമൊപ്പം ഒറ്റക്കിരിക്കവേകാണ്മൂ, ഞാനെൻ നോവിൻനിഴലാട്ടങ്ങൾ, മാറിയെത്തുംഇരുളും വെളിച്ചവുംജനിമൃതിക്കപ്പുറംകാലത്തെ തേടുന്നു.. ഒരു പാട്ടെനിക്കിനി പാടുവാനില്ല,വാനോളമുയരാനായി ചിറകുമില്ല നാമൊരുമിച്ചു പറന്നൊരാ വീഥികൾപാടുന്നു, പ്രത്യാശ തൻ ഗീതങ്ങൾ.. ഒറ്റക്കിരിക്കാതെ, ഓർത്തോർത്തി –രിക്കാതെ പക്ഷി, നീചിറകടിച്ചുയർന്നാലും. നീContinue Reading