LITERATURE (Page 111)

കോയമ്പത്തൂർ എയർപോർട്ടിലെ ലഗേജ്‌ ചെക്ക് ഇൻ ചെയ്യാനുള്ള ക്യു വളഞ്ഞു പുളഞ്ഞങ്ങനെ പോകുന്നു.അതിന്റെ പുറകെ വളഞ്ഞു പുളഞ്ഞു പോയി അറ്റം കണ്ടു പിടിച്ചു ട്രോളി മെല്ലെ മെല്ലെ ഉന്തിക്കൊണ്ട് പോകുമ്പോഴാണ് പുറകിൽ നിന്നും ഒരു തൊണ്ടയനക്കം കേട്ടത്.ആരോ പുറകിൽ നിന്നും എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ “ശ് ശ്,നിങ്ങളുടെ പിറകിൽ…” “പുറകിൽ…?പുറകിലെന്താ “ഞാൻ ചോദിച്ചു പുറകിലെന്തോ ഉണ്ട് “എന്റെ പുറകിൽ നിങ്ങൾ അല്ലേ” ഞാൻ അയാളോട് ചോദിച്ചു “അതല്ല, നിങ്ങടെContinue Reading

അതിരിൽ ആഴത്തിൽവേരൂന്നി നിൽക്കുംചെമ്പരത്തിയുടെഇതളിൽ കണ്ടു ഞാൻഒരു നൊമ്പരപ്പാട് ചോദിച്ചു മെല്ലെവേരിനിത്ര ബലമുണ്ടായിട്ടുംപൂവിതളുകള്‍ക്കത്രയുംചുവപ്പുണ്ടായിട്ടുംഎന്തിനിത്ര സങ്കടം അതിര്‍ത്തിയിലാണെന്നത്ധീരതയാണ്ആരുടേതാണെങ്കിലുംഒരു കാവലാണ്ആര്‍ക്ക് ഭ്രാന്ത് മൂക്കുമ്പോഴാണ്വെട്ടിയെറിയുക എന്നോര്‍ത്തുംഭയമില്ല. എങ്കിലും ഉണ്ട്ഉള്ളിലെന്നുമൊരു സങ്കടം .., ആരുടേതെന്നഅവകാശ തര്‍ക്കത്തിന്‍തീര്‍പ്പ് കല്പിക്കുന്നനേരത്തില്‍ഉയരും അതിരില്‍എന്നേക്കുമായൊരു മതില്‍തമ്മില്‍ കാണാത്തത്ര ഉയരത്തില്‍. അന്ന് പറിച്ചെറിയപ്പെടാമെങ്കിലുംതൊടിയിലെവിടെയെങ്കിലുംചുവന്നുതന്നെ നില്‍ക്കുംപ്രതീക്ഷയുടെ വേരൂന്നി, പ്രളയത്തിലോ മറ്റോവീണുപോയേക്കാവുന്ന നിങ്ങടെഭ്രാന്തന്‍ മതിലിന് പകരംവളരും ,കാവലായി ധീരമായ് !!! കവർ ഡിസൈൻ : ആദിത്യ സായീഷ്Continue Reading

‘ ക്രൈസ്റ്റ് മോക്ക്ഡ്’ എന്ന പേരില്‍ വിഖ്യാതമായ ഒരു പെയിന്റിംഗ് ഉണ്ട്. ചിത്രകലാ രംഗത്തുള്ളവര്‍ക്ക് മാത്രമല്ല, കൌതുക വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ക്കും കലാതത്പരര്‍ക്കും സവിശേഷമായ ഓര്‍മ്മ കാണും ഈ ചിത്രത്തെ കുറിച്ച്. രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയ ഒരു പെയിന്റിംഗ് ആയിരുന്നു അത്. ഇറ്റാലിയന്‍ പെയിന്റര്‍ ചിമാബുവേയുടെ മാസ്റ്റർപീസ് പെയിന്റിംഗ് ആയ ഈ സൃഷ്ടി, 2019 വരെ, ആരാലും അറിയപ്പെടാതെ, തൊണ്ണൂറു കഴിഞ്ഞ വൃദ്ധയുടെ അടുക്കളച്ചുമരിലായിരുന്നു. പതിമൂന്നാംContinue Reading

ഉത്സവപ്പിറ്റേന്ന് ആനയെതളച്ചിട്ടൊന്നാം പാപ്പാൻസ്ഥലം കാലിയാക്കി…..അയാൾ… രണ്ടാം പാപ്പാൻ…തീറ്റവെട്ടുകാരനെതിരഞ്ഞെങ്കിലും, അയാൾ മയക്കത്തിലാണ്,തലേ രാത്രിയിലെ ആഘോഷം സിരകളിൽ പതഞ്ഞു തീർന്നില്ല…..പനമ്പട്ട കൊണ്ട്‘പാമ്പാടി കൃഷ്ണനെ’ മയപ്പെടുത്താമെന്നയാൾ….അങ്ങനെയാണ് വസന്തം തഴുകാത്തൊരാ വനഭൂമിയിൽ ഒലട്ടിപ്പനയന്വേഷിച്ചിറങ്ങിയത്…..സ്വന്തം കരളിന്റെ ശാഖയിൽ കൂടുവയ്ക്കാൻ കിളികളില്ലല്ലോയെന്ന് അയാൾ ഓർത്തു…..അന്നും മഴമുത്തുകൾ പൊട്ടിച്ചിരിക്കാത്ത ഗ്രീഷ്മമായിരുന്നല്ലോ…മൗനം ചുംബിച്ച മനസ്സുമായിഎല്ലാ ഉത്സവക്കാലത്തുംഇതുപോലെ പനയന്വേഷിച്ച്‌ നടക്കുമായിരുന്നു…പനമ്പട്ടയ്ക്ക് പറ്റിയ ഒരു ഗ്രീഷ്മശാഖിയതാ നെറുകയിലൊരുപനങ്കുലയുമായി നിൽക്കുന്നു…..പാതിമെയ്യായിരുന്നവൾശ്യാമമേഘങ്ങൾ പെയ്തിറങ്ങിതൊടിനിറഞ്ഞൊരു രാവതിലതിസാഹസപ്പെട്ട് പിണങ്ങി…പിന്നെപ്പടിയിറങ്ങി നടന്നുപോയി….അയാളുടെ കരളിൽ കനലെരിഞ്ഞു…. അത് തീപ്പൊരിയായ് കത്തിപ്പടർന്ന മീനമാസത്തിലെ തൈപൂയനാൾContinue Reading

“മാനോം നോക്കി മണ്ണിലൊറച്ച് നിൽക്കണതിന്റെ വെഷമം പറഞ്ഞാൽ , നിനക്ക് മനസ്സിലാവൂല്ല..” വൻമരത്തിന്റെ തേങ്ങൽ കേട്ടാണ് കാറ്റൊന്നു തിരിഞ്ഞു നോക്കിയത്. കാടിനു മാത്രമവകാശപ്പെടാവുന്ന നിശ്ശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് മരം പിന്നെയുമെന്തൊക്കെയോ ചൊല്ലിപ്പെറുക്കുന്നുണ്ടായിരുന്നു. അവന്റെ കൊച്ചു കൈകൾക്ക് തോക്കെടുക്കാൻ തക്ക ഉറപ്പായിട്ടില്ലെന്നും നിലത്തുരഞ്ഞ് കാൽമുട്ടുകളിൽ രക്തം പൊടിയുമെന്നും വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നും പറയാൻ മരം വല്ലാതെ കൊതിച്ചിരുന്നുവത്രേ. പോലീസുകാരെക്കണ്ടവൻ ഓടിയകന്നപ്പോൾ ആകുലപ്പെട്ട് ഉള്ള് നൊന്തുപോലും ! ഒന്നന്വേഷിച്ചു വരാൻ അന്നവൾ കാറ്റിനോട് കെഞ്ചിയിരുന്നു.Continue Reading