എം. ഒ രഘുനാഥ്

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. കവിതകളും ഗാനങ്ങളും ദൃശ്യാവിഷ്കാരത്തിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.

യു.എ.ഇ.യിലെ മലയാളം ചാനലായ NTV ഏർപ്പെടുത്തിയ 'പ്രവാസി എഴുത്തുകാരൻ 2021' പുരസ്‌കാരജേതാവാണ്.

പുസ്തകങ്ങൾ: ലൈബ്രേറിയൻ മരിച്ചിട്ടില്ല, ലേബർക്യാമ്പുകളിലെ തലയിണകൾ (കവിതാസമാഹാരങ്ങൾ).

രാമൻ വിഗ്രഹമായിപുനരവതരിച്ചപ്പോൾ‘കുബേര’വേഷമുടുത്ത്, രാവണൻധാരണാപത്രവുമായികാത്തുനിൽപുണ്ടായിരുന്നു രാജ്യം അളന്നുമുറിക്കപ്പെട്ടപ്പോൾആറടിമണ്ണില്ലാത്ത സീതമറയാനൊരിടമില്ലാതുഴറി ചാരംകൊണ്ടുപോലുംമരണപത്രമെഴുതാനാവാതെഖനികളുടെ തീച്ചൂളകളിൽകണ്ണടഞ്ഞമർന്ന വനങ്ങൾ നാവുകൾ അറുത്തുമാറ്റപ്പെട്ടപ്പോൾസഭാവഴികളിലെത്താതെപ്രാർത്ഥനനിലച്ചലയുന്നശംബൂകതപസ്സുകൾ യുഗങ്ങളുടെ ആഴങ്ങളിലമരാത്തപാർസയും ഗോദ്ദയുമലഞ്ഞ്*അടങ്ങാത്ത വിലാപമായി,വൈദേഹി വിലങ്ങണിയാത്ത ചിന്തകളുമായ്അവശേഷ വാല്മീകങ്ങളിൽമോക്ഷമാർഗം തേടുന്നമഹാകാവ്യമാകുന്നു, സീതായനം. ======== *സീതാമുർമു ഉൾപ്പെടെയുള്ള ആദിവാസി സമൂഹം നടത്തുന്ന ഭൂസംരക്ഷണസമരം നടക്കുന്ന സ്ഥലങ്ങൾ. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

നിറങ്ങൾ വെട്ടിമുറിച്ച്നിങ്ങൾ പങ്കിട്ടെടുത്തപ്പോൾ,മറഞ്ഞത്, എന്റെസ്വപ്നങ്ങളിലെമഴവില്ലുകളായിരുന്നു. ഭാഷയും രൂപവും ഇഴകീറിയെടുത്ത്നിങ്ങളെന്റെ വർഗ്ഗവും ഉപവർഗ്ഗവുംമുദ്രണംചെയതു. ഭൂപടങ്ങൾ മാറ്റിവരച്ച നിരീക്ഷകർഏകശാസനത്തിൽജനിതകത്തെ പുനഃക്രമീകരിച്ചപ്പോൾഅകലങ്ങളിലേക്കെറിയപ്പെട്ടത്എന്റെ പൈതൃകങ്ങളായിരുന്നു. സ്വനിർവചനങ്ങളാൽനിങ്ങൾസ്വത്വമരുളിയപ്പോൾവർണ്ണച്ചിറകുകളറ്റ്മുഖമിടിച്ചുവീണ ഞാൻപിറന്ന മണ്ണിൽതിരിച്ചറിയാനാവാത്തവനുമായി. പരീക്ഷണശാലയിലന്ത്യത്തിൽഅഴുകിയലിയാനൊരുനിഴൽപോലുമില്ലാതെ,വിണ്ടുണങ്ങിയ കാലടികളിൽഞാൻ എന്നെത്തിരയുകയായിരുന്നു..! കവർ : ജ്യോതിസ് പരവൂർContinue Reading