കണ്ണൻ എസ് ദാസ്

ബ്ലോഗിലും, സാമൂഹികമാധ്യമങ്ങളിലും, ആനുകാലികങ്ങളിലും കവിതകൾ എഴുതാറുണ്ട്. പത്തനംതിട്ട, കടമ്പനാട് സ്വദേശി. അബുദാബിയിൽ സ്വകാര്യകമ്പനിയിൽ ക്വാളിറ്റി അഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു.

എണ്ണവറ്റിയ വിജാഗിരികൾ ശബ്‌ദിച്ചു,ദ്രവിച്ച തടിയലമാര വാതിൽ തുറന്നു,പൊടിപിടിച്ച പുസ്‌തകങ്ങൾക്കിടയിൽഓർമ്മയുടെ പഴകിയ ഗന്ധം പടർന്നു.അരിക് മങ്ങിയ, പുറംചട്ട പൊടിഞ്ഞ,ഡയറിയിൽ അക്ഷരങ്ങൾ മങ്ങിയിരുന്നു. കടന്നുപോയ നാൾവഴിയുടെഅർത്ഥത്തിന് അപരിചിതനാകവേ;മച്ചിലപ്പോഴും പ്രാവുകൾ കുറുകുന്നു.ഗതകാലസമൃതികളുടെ പൊട്ടിച്ചിരികളും,നൊമ്പരങ്ങളും,നോവുകൾ പൊള്ളുന്ന,നെരിപ്പോടിൻ കനലുകൾ എരിയുന്ന,ഭൂതകാലത്തിൻ കെട്ടുപാടുകൾക്ക് ചുറ്റുംഒരു മുള്ളുവേലികെട്ടണം.അതിനൊപ്പം തൊട്ടടുത്തായിമുള്ളുകളുള്ള പനിനീർച്ചെടി നടണം. വർത്തമാനത്തിന്റെ പാച്ചിലിനിടയിൽആ ചുവന്ന പൂവിൽ തൊടാനായാൽ,മുള്ളുതറഞ്ഞു ചോര പൊടിയണമാമോർമ്മകളിൽ.ഇനിവരും ഋതുസംക്രമണങ്ങളിൽനോവാത്തൊരുവനാകാൻ;ഈ മുറിവ് ഉണങ്ങാതിരിക്കണം.ഒരോർമ്മപ്പെടുത്തലായി ! കവർ ഡിസൈൻ : വിൽസൺ ശാരദാ ആനന്ദ്Continue Reading