ജമാൽ മൂക്കുതല

യുവകവികളിൽ ശ്രദ്ധേയനായ ജമാൽ മൂക്കുതല മലപ്പുറം സ്വദേശിയാണ്. 'പച്ചമൂടിയ മുറിവുകൾ' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബുദാബിയിൽ പ്രവാസജീവിതം നയിക്കുന്നു.

അതിരിൽ ആഴത്തിൽവേരൂന്നി നിൽക്കുംചെമ്പരത്തിയുടെഇതളിൽ കണ്ടു ഞാൻഒരു നൊമ്പരപ്പാട് ചോദിച്ചു മെല്ലെവേരിനിത്ര ബലമുണ്ടായിട്ടുംപൂവിതളുകള്‍ക്കത്രയുംചുവപ്പുണ്ടായിട്ടുംഎന്തിനിത്ര സങ്കടം അതിര്‍ത്തിയിലാണെന്നത്ധീരതയാണ്ആരുടേതാണെങ്കിലുംഒരു കാവലാണ്ആര്‍ക്ക് ഭ്രാന്ത് മൂക്കുമ്പോഴാണ്വെട്ടിയെറിയുക എന്നോര്‍ത്തുംഭയമില്ല. എങ്കിലും ഉണ്ട്ഉള്ളിലെന്നുമൊരു സങ്കടം .., ആരുടേതെന്നഅവകാശ തര്‍ക്കത്തിന്‍തീര്‍പ്പ് കല്പിക്കുന്നനേരത്തില്‍ഉയരും അതിരില്‍എന്നേക്കുമായൊരു മതില്‍തമ്മില്‍ കാണാത്തത്ര ഉയരത്തില്‍. അന്ന് പറിച്ചെറിയപ്പെടാമെങ്കിലുംതൊടിയിലെവിടെയെങ്കിലുംചുവന്നുതന്നെ നില്‍ക്കുംപ്രതീക്ഷയുടെ വേരൂന്നി, പ്രളയത്തിലോ മറ്റോവീണുപോയേക്കാവുന്ന നിങ്ങടെഭ്രാന്തന്‍ മതിലിന് പകരംവളരും ,കാവലായി ധീരമായ് !!! കവർ ഡിസൈൻ : ആദിത്യ സായീഷ്Continue Reading

ഉള്ളിന്റെയുളളിൽ അയാൾഒരു ചുരം കയറുകയാണ്തന്റെ പതിനെട്ടാം വയസ്സിൽ ഏതോ പാതിരാവിൽ കാട്ടുനീതിയുടെ മൂർച്ചയേറ്റിയ ഇരുളിൻ വെട്ടേറ്റ്വീണുപോയ ഉപ്പയുടെ കണ്ണുനീര് പരന്നഒന്നാം ഹെയർപിൻ വളവ് പിന്നിടുമ്പോൾ ഓർത്തില്ലകയറ്റിറക്കങ്ങളുടെ ജീവിത ചുരം കാത്തുവെച്ചിരിക്കുന്നസൈൻ ബോർഡുകളില്ലാത്ത എത്രയെത്ര ഹെയർപിൻ വളവുകൾ താണ്ടണമെന്ന് ആകസ്‌മികങ്ങൾ പതിയിരിക്കുന്ന അതി സൂക്ഷ്മ സ്ഥലികളിൽമഞ്ഞു പാതകളെ തുളച്ചു പോകാൻഅജ്ഞാതമാം ഏതോ ദിക്കിലിരുന്ന് ഉപ്പ തെളിക്കുന്നു അയാൾക്ക് വേണ്ടിഒരു മിന്നൽ പിണർ .. നേരെ നേരെയോടുവാൻവലത്തോട്ടും ഇടത്തോട്ടുംവളയം തിരിച്ചുംവട്ടം വെക്കുന്ന പ്രതിബന്ധങ്ങളിൽContinue Reading

കാളനുണ്ടാക്കുന്ന വൈകുന്നേരത്താണ്അവൾ കാല്പനികതയെ കുറിച്ച്സംസാരിച്ചു തുടങ്ങിയത്. കരിയിലക്കാറ്റുപോലെ പത്മരാജന്‍വന്നുപോകാറുള്ള തിങ്കളാഴ്ച്ചകളെ കുറിച്ചുംകടല്‍, പുഴ , സന്ധ്യാനേരങ്ങള്‍മഞ്ഞ് മഴഎന്നതൊക്കെ പ്രണയത്തിന്‍റെപശ്ചാത്തലങ്ങള്‍ മാത്രമെന്നുംഅവയൊക്കെ കാണുമ്പോള്‍ഗന്ധർവ്വന്‍ പോലെ പത്മരാജന്‍ഇറങ്ങിവരാറുണ്ടെന്നും അവൾ പറഞ്ഞത്. കാബേജ് തോരന്‍ അരിയുമ്പോഴാണ്സുഖമോ ദേവിയിലെ സണ്ണിയെ കുറിച്ച്സംസാരിക്കുന്നത് .അതിഭാവുകത്വം ഏതുമില്ലാതെആയാസപ്പെടാതെഅയാളില്‍ നിറയുന്ന കുസൃതിച്ചിരിനൊമ്പരമായി ചിതറിയപ്പോള്‍കരഞ്ഞു കലങ്ങിയ കണ്ണുമായിഅച്ഛനോട് പറയുന്നു,കെട്ടുന്നയാളുടെ പേര് സണ്ണിയാവണമെന്ന്.അച്ഛൻ അവളുടെ കൗമാരമുഖത്തെകണ്ണീര് തുടച്ചു കളഞ്ഞു. അവിയലിനുള്ള മുരിങ്ങ അളന്ന്മുറിക്കുമ്പോഴാണ്ആനന്ദധാരയിലെ അസാന്നിധ്യം പകരുന്നവേദനകളെ കുറിച്ചുംകവി ഇപ്പോള്‍ അനുഭവിക്കുന്നആത്മപീഡകളെ കുറിച്ചും സംസാരിച്ചത്Continue Reading

[dropcap]മു[/dropcap]സ്സഫയിലെ വലിയ പള്ളിയില്‍ നിന്നും മഗ്രിബ് ബാങ്കിന്‍ ധ്വനിയുയര്‍ന്നു . നെടുനീളെവിരിച്ച പരവതാനിയിലിരുന്ന് പരസ്പരം പകുത്തെടുത്ത അന്നത്തെ വിശപ്പിനെ ഒരു കജൂറിന്‍ മാധുര്യത്താല്‍ മുറിച്ചെടുക്കുമ്പോള്‍, അരികിലിരിക്കുന്നവന്‍ അന്യദേശക്കാരന്‍, അന്യഭാഷക്കാരന്‍, അന്യമതസ്ഥന്‍ അങ്ങനെ, അന്യനന്യനെന്നൊരുവട്ടവും ഓര്‍ക്കാതെ പങ്കുചേരലുകളെ പന്തിയില്‍ വിഭജിക്കാതെ ഒരേവിശപ്പിനെ, ഒരേപോലെ, ഒരുമിച്ചു നനച്ചെടുക്കുന്നു, ഒരേ തളികയില്‍ നിന്നും ബിരിയാണിയുടെ ഗന്ധം നുകരുന്നു . ഒരതിശയരാജ്യമായി വാര്‍ത്തെടുക്കുന്നു ഈ മരുഭൂമിയെ തൊഴിലാളികള്‍ . വ്രതകാലമേ, നീയെന്നില്‍ നിറച്ച വിശപ്പിനാല്‍ നീContinue Reading