കഥാവാരം 14
മിക്കപ്പോഴും മനുഷ്യാവസ്ഥകളുടെ സ്ഫുടീകരണമാണ് സാഹിത്യത്തിൽ നമുക്ക് ദർശിക്കാനാവുക. ഒരർത്ഥത്തിൽ മനുഷ്യജീവിതം തന്നെയാണത്. സ്വയം അതിലെ കഥാപാത്രങ്ങൾ ആയിരിക്കേ നമ്മുടെ ബോധത്തിൽ നിന്നും തെന്നിമാറിയ സംഭവങ്ങൾ; അതിനെ സാഹിത്യകാരൻ ഏറ്റവും ദീപ്തമായി ആവിഷ്കരിക്കുന്നു. അപ്പോൾ അതിലെ കഥാപാത്രം വായനക്കാരൻ തന്നെയാണ്. അല്ലെങ്കിൽ അയാൾക്ക് ഏറ്റവും നന്നായി അറിയുന്ന ഒരാൾ. അതുമല്ലെങ്കിൽ അയാൾ വിശ്വസിച്ചുപോകുന്ന ഒരു കെട്ടുകഥ. ഇതിൽ ഏതാണെങ്കിലും സാഹിത്യകാരൻ പറയുന്നത് നുണയോ നേരോ ആകട്ടെ അതിനെ വായനക്കാരൻ അവിശ്വസിക്കാതിരിക്കുമ്പോൾ കഥContinue Reading





















