പൂമുഖം LITERATUREകവിത ഡിസംബർ ആറ്

ഡിസംബർ ആറ്

അഹങ്കാരികളായ പിക്കാസുകൾക്ക്,
ഭ്രാന്തിളകിയ അലവാങ്കുകൾക്ക്,
ആക്രോശിക്കുന്ന തൂമ്പക്കൈകൾക്ക്
ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാൻ
എളുപ്പം സാധിക്കുമെന്നു തെളിയിച്ച,
ഉളുപ്പ് കലർന്ന ചരിത്രം പിറന്ന ദിനം;
ഡിസംബർ ആറ്..!

  • അലവാങ്ക്= കമ്പിപ്പാര

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments

You may also like