LITERATURE (Page 102)

കോളേജ് ഡേയിലെ അവസാന ഐറ്റം ആയിരുന്നു മാന്ത്രികന്‍റെ ഹിപ്നോട്ടിസം. അതിനുവേണ്ടി ബിരുദ വിദ്യാർത്ഥികളായ ഞങ്ങൾ കുറച്ചു പേരെ സ്റ്റേജിലേക്ക് വിളിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ ആജ്ഞാനുവർത്തികളായ പാവകൾ മാത്രമായി ഏവരും മാറി. ഓരോന്ന് പറയുമ്പോഴും അതേ കാര്യം ഞങ്ങൾ അനുഭവിച്ചു. ആ മാന്ത്രികന്‍റെ വാക്കുകളായി ലോകം. “ഇപ്പോൾ നിങ്ങൾ കാശ്മീരിൽ ആണ്. ആ തണുപ്പ് നിങ്ങൾക്ക് കിട്ടുന്നില്ലേ?’ എന്ന ചോദ്യത്തോടെ ഞങ്ങളിൽ അനല്പമായ ശീതം പെരുത്തുവന്നു. ”അതിർത്തിയിലെ ശത്രു രാജ്യത്തെ പട്ടാളക്കാരെContinue Reading

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ ആയി നിയമിച്ചത് നിയമ വാഴ്ചയെ നിസ്സങ്കോചം വെല്ലുവിളിക്കുന്ന നടപടിയാണ് .ഇതിൽ സംസ്ഥാന സർക്കാർ ,പ്രത്യേകിച്ച് ആഭ്യന്തര വകുപ്പ് , പോലീസ്,കോടതി ,ആശുപത്രികൾ ,ബ്യുറോക്രസി , സിവിൽ സമൂഹം , മാധ്യമങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളുടെയും കൈകൾ പങ്കിലമാണെന്നതാണ് സംഭവത്തെ അന്യാദൃശമാക്കുന്നത് സ്വകാര്യമായ ഒരു വിരുന്നുസൽക്കാരത്തിൽ വെച്ച് മദ്യപിക്കുകയോ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയോ ചെയ്യുന്നത് നോർമൽ ആയ കാര്യമാണ് പക്ഷെ ,. മദ്യപിച്ച അവസ്ഥയിൽ വാഹനമോടിച്ചതു കുറ്റകൃത്യമാണ്.നിയമംContinue Reading

മഴ ആര്‍ത്തലച്ചുപെയ്യുകയാണ്. കാറ്റും വീശിയടിക്കുന്നുണ്ട്. പുതപ്പില്‍ ഒന്നുകൂടി ചുരുണ്ടുകിടക്കുവാന്‍ അവള്‍ക്ക് കൊതി തോന്നി. മഴപെട്ടെന്നുതന്നെ നിലച്ചപ്പോൾ ആശ്വാസമാണ് തോന്നിയത്. സമയം ഇനിയും നല്ലതുപോലെ വെളുത്തിട്ടില്ല. കടപ്ലാവിന്‍റെ ചുറ്റുവട്ടത്തില്‍ തമ്പടിച്ച കട്ട ഇരുട്ട് നീങ്ങിത്തുടങ്ങുന്നതേയുളളു. അകലെ അമ്പലത്തില്‍ നിന്നുമുളള പാട്ടിന്‍റെ ശബ്ദം നേരിയതായി അലയടിക്കുന്നുണ്ട്. തിടുക്കത്തില്‍ എഴുന്നേറ്റു അച്ഛനുവേണ്ടി അല്പം കട്ടന്‍ കാപ്പിയിട്ട് അവളും കുടിച്ചു. പാവപ്പെട്ട വീട്ടിലെ സുന്ദരിയായ മീനു. അവളുടെ ശരീരത്തില്‍ ഒരുതരിപ്പോന്നുപോലുമില്ലെന്നുളളത് അവളുടെ അമ്മക്ക് എപ്പോഴും ആവലാതിContinue Reading

എനിക്കൊരു പട്ടംഉണ്ടാക്കിത്തരാമോ?നല്ല പളപളാ തെളങ്ങണനെറോള്ള കടലാസു പട്ടം. കാതിലു കുണുക്കു വേണംമിണ്ടുമ്പ കുണുങ്ങണത്.പച്ച മഞ്ഞ നീല ചോപ്പ്ഓറഞ്ചു നിറങ്ങളിൽനീളോള്ള വാലു വേണംപറക്കുമ്പ പൊളയണത്. മൂക്കുത്തിക്കുഴിയിൽചരടു കെട്ടിക്കൊടുക്കണംമോളിലേക്ക് മൂളിപ്പറക്കണത്.കഴുകച്ചാരു കോർക്കാൻ വന്നാലു്വരാലു പോലെ വെട്ടിച്ചു പോണതു്. എന്നിട്ടേ …..പട്ടത്തിന്റെ വാലീതൂങ്ങിഎനിക്കും പറക്കണംപിന്നേ…. ങാ – ‘വഴീലു കണ്ടവരോടൊക്കെഒടേതമ്പുരാന്റെ വീട്ടിലേക്കുള്ളവഴി ചോദിച്ചറിയണം കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

ഒരു രാത്രി നീണ്ട ട്രെയിൻ യാത്രയ്ക്കു ശേഷം മാർച്ചുമാസത്തിലെ ഒരു പ്രഭാതത്തിൽ ജ്യൂസപ്പി കോർത്തെ പ്രശസ്തമായ ആ നഴ്സിംഗ് ഹോം നില്ക്കുന്ന പട്ടണത്തിൽ എത്തിച്ചേർന്നു. നേരിയ ഒരു പനിയുണ്ടായിരുന്നെങ്കിലും സ്റ്റേഷനിൽ നിന്ന് ആശുപത്രിയിലേക്കു നടക്കാം എന്ന് അയാൾ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു; ഒരു ചെറിയ ബാഗു മാത്രമേ കയ്യിലെടുക്കാനുള്ളു. ജ്യൂസപ്പി കോർത്തെയുടെ രോഗം അങ്ങനെ കാര്യമായി പറയാനും മാത്രം ഒന്നുമുണ്ടായിരുന്നില്ലെങ്കിലും, അതതിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമായിരുന്നെങ്കിലും, പേരു കേട്ട ആ സാനിട്ടോറിയത്തിൽ പോകുന്നതാണു നല്ലതെന്ന്Continue Reading