LITERATURE (Page 103)

‘ഭൂതകാലത്തിന്റെ ഹൃദയത്തിൽനിന്നെന്നോണം അവൾ വിളികേട്ടു, “ഓ” ‘ ഈ വാചകത്തിന്റെ സൗന്ദര്യം നോക്കുക. സർവ സാധാരണമായി ഉപയോഗിക്കുന്ന പദങ്ങൾ കൊണ്ടുണ്ടാക്കിയ നൂതനമായ പ്രയോഗം! ആ വ്യത്യസ്തത കണ്ടു വായനക്കാർക്ക് ആഹ്ലാദമുണ്ടാകുന്നു. ആ ആഹ്ലാദം, അത്യാഹ്ലാദമായി മാറുന്നത്, സുഹറയുടെയും മജീദിന്റെയും ഭൂതകാലം ആസ്വാദകൻ അറിയുമ്പോഴാണ്. അത് മനസ്സിലേക്ക് കടന്നു വരുമ്പോൾ സുഹറയുടെ “ഓ”എന്ന വിളി കേൾക്കലിനുള്ള അർത്ഥവും തലവും വായനക്കാർക്ക് സമ്മാനിക്കുന്നത് അത്ഭുതം. എത്ര മനോഹരമായാണ് ഒരു പ്രണയത്തിന്റെ തീവ്രത, പ്രണയContinue Reading

നിശാഹൃദയം ഇരുണ്ടപ്പോൾ മുഖം മിനുക്കാനെത്തിയതാരകങ്ങളെ ഓട്ടുരുളിയിൽ കമഴ്ത്തി നിരത്തിവച്ചു…നിലാവ് അന്തംവിട്ട് പാരിജാതച്ചെടിയുടെ ചില്ലകളിൽകുന്തിച്ചിരുന്നു..നെറികേടു കാട്ടാത്ത രാപ്പാടി ഇനിയും പൂക്കാത്തതേൻമാവിന്റെ ഉണങ്ങിയ കൊമ്പിലെച്ചെറുപൊത്തിൽസാധകം ചെയ്തു…വഴിതെറ്റിവന്ന ചന്ദ്രൻ കിണറിലെ വെയിലെടുക്കാതെബാക്കിവന്നജലത്തിൽ വീണൂറിച്ചിരിച്ചു…അതു കണ്ടിട്ടാവാം കുറെ ഈയാം പാറ്റകൾ അവയുടെചിറകുകൾ വെള്ളത്തിൽ കൊഴിച്ചിട്ടു..ജനാലച്ചില്ലിനിപ്പുറം സമാന്തരമായിസ്വപ്നപ്പൂമൊട്ടുകൾവിരിഞ്ഞ് വികസിച്ച് കരിഞ്ഞ് കൊഴിഞ്ഞുവീണുനിഴലിന്റെ പേടിയിൽ വിറയ്ക്കുന്ന മങ്ങിയ പ്രകാശംകെട്ടുതുടങ്ങി..ഇരുട്ടിന്റെയാഴക്കടലുകളിൽ പ്രതിദ്ധ്വനിയുടെ ഒച്ചമാത്രം ബാക്കിയായി..ശ്വാസം കിട്ടാതെ പിടഞ്ഞകിഴക്കും പടിഞ്ഞാറും തെക്കും വടക്കുംകേവലബിന്ദുക്കളായി ഒടുങ്ങിയൊതുങ്ങുന്നു…ഒഴുകുന്ന നദി ഇടയ്ക്കുവച്ച് തിരിഞ്ഞൊഴുകുകസാദ്ധ്യമോയെന്നചോദ്യം ഡെമോക്ലീസിൻറെവാളുപോലെ മുന്നിൽContinue Reading

ചീകി ഒതുക്കാത്ത, എണ്ണ തേക്കാത്ത പാറിപ്പറക്കുന്ന മുടി. ചുമലോളമുണ്ടാകും മിക്കവാറും. നെരിയാണിക്ക് മേലെയുള്ള മുണ്ട്. അലക്കണമെന്നില്ല. മുട്ടോളമെത്തുന്ന ജുബ്ബ. അസ്തിത്വദുഃഖം എന്ന് വേണമെങ്കിൽ കൂടെക്കൂടെ പറയാം. കയ്യിൽ തടിച്ച ഇഗ്ളീഷ് പുസ്തകങ്ങൾ. ഡിവൈൻ കോമഡിയോ അല്ലെങ്കിൽ യൂലിസസോ ആയാൽ നല്ലത്. രാവിലെ ദറീദാ, ഫുക്കോ എന്നും ഉച്ചക്ക് കാഫ്‌കാ – കമ്യൂ എന്നും സന്ധ്യക്ക് സിമോൻ ദ് ബുവ്വാ എന്നുമുള്ള പറച്ചിൽ. തോളിൽ ഒരു തുണി സഞ്ചി. വേണമെങ്കിൽ, അതിനകത്ത്Continue Reading

ഋജു പ്രമേഷ് ആത്മഹത്യ ചെയ്തു. സൂസന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ്. ഒപ്പം സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിത്രവുമുണ്ട്. ഇമോജിയിട്ട് അനുശോചനവും രേഖപ്പെടുത്തി കൈയെടുത്തപ്പോഴേക്കും, കീബോർഡിന് മുകളിൽ പല്ലി കാര്യം സാധിച്ചു. ഇതിപ്പോൾ ഒരു രക്ഷയുമില്ലാതായിരിക്കുന്നു.പല്ലിയും പാറ്റയും കൂടി വീട് ഭരിക്കുകയാണ്. പാറ്റാഗുളികയും പല്ലിക്ക് അടിക്കുന്ന സ്പ്രേയും തരാതരം പരീക്ഷിച്ചിട്ടും ഒരു കുറവുമില്ല. പല്ലിയുടെ നിക്ഷേപം പേപ്പർ കൊണ്ട് നീക്കി കളയുവാനുള്ള ശ്രമം സമ്പൂർണ്ണ പരാജയമടഞ്ഞു. തുണിയും വെള്ളവുമായിറങ്ങി കീബോർഡിലെ അക്ഷരങ്ങളെ തിരിച്ചുContinue Reading

മഴ, നിൻ നനവോർമ്മകൾനിറുകയിൽ പ്രണയ ചുംബനംഉടലുരുക്കുന്ന സ്പർശനംചുഴികളായ് മധുഞെട്ടുകൾ നിറവിന്‍റെ പൊക്കിൾ പൊയ്കകൾനീർ ഞൊറിയിട്ട ചാരുകഞ്ചുകംനീല നിർദ്ദരനിതംബഭംഗികൾകാൽ പിണച്ചു മീട്ടിയ തംബുരുപൊൻ ചിലമ്പൊലി നർത്തനം ഇണ മീനുകളാം മിഴിപ്പീലികൾപിടഞ്ഞിടയവേഘനഹിമമുരുകുംപോലധരംതേനിറ്റവേവേരോളം നീണ്ട ഹർഷങ്ങൾആത്മാവിൽ പൂത്ത മുല്ലകൾനിന്നോളം തൊട്ടതില്ലാരുമേനീയാവാൻ ആയില്ലാർക്കുമേ മൃതി പോൽ പൊള്ളുമോർമ്മകൾമഴ, നിൻ മേഘദംശനംമരുഭൂമി തീർത്ത വർഷങ്ങൾതനിയെ നനഞ്ഞ നോവുകൾ മഴയുരുൾ ചീന്തിയ കാട്ടു ചേലാഞ്ചലംമഴ, നീ പായിച്ച മൃത്യു വഞ്ചികൾമണൽതിരകൾ തല്ലിയ തീരതല്പങ്ങൾമഴയുറഞ്ഞ വെൺകച്ചകൾ നിർത്തു മാരീചമായകൾവരിക പൂർവ്വപ്രണയിയായ്നൂലിഴContinue Reading