ബി. ജെ പി ക്കൊപ്പം മൽസരിക്കാനും എൻ ഡി എ ഘടകകക്ഷിയായി പുതിയ പാർടി രൂപീകരിക്കാനുമുള്ള സി.കെ ജാനുവിന്റെ നീക്കങ്ങളെ തുറന്നെതിർത്തുകൊണ്ട് ഗീതാനന്ദൻ എഴുതുന്നു.
ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ യുടെ ഭാഗമാകാന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്ന സി കെ ജാനുവിന്‍റെ നീക്കത്തിന് കേരളത്തിലെ പ്രബുദ്ധരായ ആദിവാസികളും ദളിതരും പാര്‍ശ്വവല്‍കൃതരും മറ്റു പൌരാവകാശ – ജനാധിപത്യ വിശ്വാസികളും പിന്തുണ നല്‍കില്ല . ജാനു തന്നെ രൂപം നല്‍കിയ ആദിവാസി ഗോത്ര മഹാ സഭയിലും , ജനാധിപത്യ വികസന ഊര് മുന്നണിയിലും ജാനുവിന്റെ എന്‍ ഡി എ പ്രവേശന നിലപാട് അംകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് മുന്നണി പ്രവേശനത്തിന് വേണ്ടി ഒരു പാര്‍ട്ടി ഗ്രൂപ്പ് തല്ലിക്കൂട്ടുന്നത്. വെള്ളാപ്പിള്ളി നടേശന്റെയും ബി ജെ പി സംസ്ഥാന നേതാക്കളുടെയും സാന്നിധ്യത്തില്‍ കണിച്ചുകുളങ്ങരയില്‍ എടുത്ത തീരുമാനം ഭൂമിക്കും അന്തസ്സിനും വേണ്ടി സമരം തുടരുന്ന ആദിവാസികളുടെ അന്തസ്സിനു ചേരുന്നതല്ല. അധികാരത്തിലെ പങ്കാളിത്തത്തിനും സമ്പത്തിനും വേണ്ടി എന്‍ ഡി എ നേതൃത്വത്തിനു മുന്നില്‍ അടിയറവു പറഞ്ഞ ജാനുവിന്‍റെ എടുത്തുചാട്ടം ലോകമെമ്പാടുമുള്ള ജനാധിപത്യ മനസ്സുകളെയും പ്രക്ഷോഭകാരികളേയും ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്
സി കെ ജാനുവിനെ എന്‍ ഡി എ പ്രവേശനം ജനാധിപത്യ സമൂഹം തള്ളിക്കളയും.
കേരളത്തിലെ ആദിവാസികള്‍ ജനാധിപത്യവാദികള്‍ എന്നിവരോടൊപ്പം മേധാ പാട്ക്കര്‍ , മഹേശ്വതാ ദേവി എന്നീ പ്രമുഖരുടെ എതിര്‍പ്പുകള്‍ പോലും അവഗണിച്ച ജാനുവിന്റെ നടപടി ഒരു പാര്‍ശ്വവല്‍കൃത സമൂഹത്തെയും അവരുടെ സ്വപ്നങ്ങളെയും പെരുവഴിയില്‍ എറിഞ്ഞതിന് തുല്യമാണ് . ഭൂമിക്കും സ്വയം ഭരണത്തിനും വേണ്ടി സന്ധിയില്ലാ സമരം നടത്തുന്ന ആദിവാസി സമരം നടത്തുന്ന ജാനു അധികാരവും പദവിയും ലക്‌ഷ്യം വെച്ച് ബി ജെ പി മുന്നണിയില്‍ ചേര്‍ന്നത് ഇന്ത്യയിലെമ്പാടും ഫാസിസത്തി നെതിരെ പൊരുതുന്ന ആദിവാസികളെയും ദളിതരെയും പാര്‍ശ്വവല്‍കൃതരുടേയും മുന്നേറ്റത്തെ ഈ നീക്കം ദുര്‍ബലപ്പെടുത്തും . കേരളത്തിലെ ആദിവാസി യുവതി യുവാക്കള്‍ നേതൃത്വം ഏറ്റെടുക്കാനും ജീവിക്കാന്‍ ഉള്ള അവകാശത്തിനു വേണ്ടിയുള്ള സമരം മുന്നോട്ടു കൊണ്ട്പോകാനും തയ്യാറാവേണ്ടാതുണ്ട് .എന്‍ ഡി എ പ്രവേശനത്തിന് വേണ്ടി പുതിയ പാര്‍ട്ടി ഗ്രൂപ്പുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സി കെ ജാനുവിന്‍റെ നിലപാടിനെക്കുറിച്ച് ജനാധിപത്യ ഊര് വികസന മുന്നണി 9 – 10 തിയതികളില്‍ നടക്കുന്ന സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും .പുതിയ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാനുവിന്‍റെ രാജി ആവശ്യപ്പെടാനും യോഗം തീരുമാനിക്കും.