പൂമുഖം LITERATUREകവിത ഒടേതമ്പുരാന്റെ വീട്ടിലേക്കുള്ള വഴിയേത്?

ഒടേതമ്പുരാന്റെ വീട്ടിലേക്കുള്ള വഴിയേത്?

എനിക്കൊരു പട്ടം
ഉണ്ടാക്കിത്തരാമോ?
നല്ല പളപളാ തെളങ്ങണ
നെറോള്ള കടലാസു പട്ടം.

കാതിലു കുണുക്കു വേണം
മിണ്ടുമ്പ കുണുങ്ങണത്.
പച്ച മഞ്ഞ നീല ചോപ്പ്
ഓറഞ്ചു നിറങ്ങളിൽ
നീളോള്ള വാലു വേണം
പറക്കുമ്പ പൊളയണത്.

മൂക്കുത്തിക്കുഴിയിൽ
ചരടു കെട്ടിക്കൊടുക്കണം
മോളിലേക്ക് മൂളിപ്പറക്കണത്.
കഴുകച്ചാരു കോർക്കാൻ വന്നാലു്
വരാലു പോലെ വെട്ടിച്ചു പോണതു്.

എന്നിട്ടേ …..
പട്ടത്തിന്റെ വാലീതൂങ്ങി
എനിക്കും പറക്കണം
പിന്നേ…. ങാ – ‘
വഴീലു കണ്ടവരോടൊക്കെ
ഒടേതമ്പുരാന്റെ വീട്ടിലേക്കുള്ള
വഴി ചോദിച്ചറിയണം

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments

You may also like