LITERATURE (Page 210)

  നനഞ്ഞതെന്തും ഉണങ്ങിപ്പോകുന്നു വിരൽ തൊടുമ്പോൾ. നനവും ആഴവുമുള്ള നദികളെ ഉണക്കി ശില്പങ്ങളാക്കുന്നു വെയിൽ. ഒരുനാൾ യാത്രയാകണം പർവ്വതം തിരഞ്ഞ്; വിയർത്തും കിതച്ചും മുകളിലെത്തുമ്പോൾ നദിയോ ജലമോ കാണരുതവിടെ . പർവ്വതമുകളിൽ ഇല്ലാത്ത നദിയിൽ വീണു മരിക്കണം കുത്തനെ ഒഴുകി കടലിലേക്കെത്തണം.Continue Reading

    ഒഴുക്കിലൊറ്റപ്പെട്ട് വല്ലാതെ തുഴഞ്ഞൊരു മരമുണ്ടാകാശത്തില്‍ കൈകളാല്‍ പരതുന്നു. ചില്ലകള്‍ പൊടിച്ചില്ല പച്ചില നിറഞ്ഞില്ല ഇല്ലൊരു കിളിക്കുഞ്ഞും അതിലുണ്ടൊരു പ്രാണന്‍ നെഞ്ചില്‍ നിന്നൊഴുകുന്ന രുധിരക്കടല്‍, കണ്ണില്‍ ഇറ്റു സങ്കടമില്ല കണ്ണീരില്ല, കയ്പുമില്ലൊരു തുള്ളി ജീവനിലൊറ്റപ്പെട്ട് വല്ലാതെ കുഴഞ്ഞൊരു യാത്രികന്‍ തലചായ്കാന്‍ ആ മരത്തണല്‍ തേടി കണ്ണുനീരടര്‍ന്നു വീ- ണാമരച്ചുവടൊറ്റ കണ്‍ചിമവിതുറക്കലില്‍ പൂമരച്ചോടായ്മാറി.Continue Reading

പുതുകവിതയിലേക്കുള്ള സഞ്ചാരങ്ങൾ – കുഴൂർ വിൽസന്റെയും കരീം മലപ്പട്ടത്തിന്റെയും കവിതകളിലൂടെ കവിതൻ നാദമല്ലേതോ നാദത്തിൻ കവി സങ്കടം വരുന്നു പോകുന്നു സന്തോഷം വരുന്നു പോകുന്നു പ്രേമം വരുന്നു പോകുന്നു കാമം വരുന്നു പോകുന്നു അത്ഭുതം ആശ്ചര്യം വെറുപ്പ് ഇഷ്ടം വരുന്നു പോകുന്നു കുറെക്കൂടി നിൽക്കണേയെന്നു നിർബന്ധിക്കാഞ്ഞിട്ടല്ല വരുന്നു പോകുന്നു എത്ര നിർബന്ധിച്ചാലും നിയന്ത്രണത്തിലാവാത്ത ഒരു ലോകമുണ്ട് കുഴൂർ വിൽസന്റെ കവിതയ്ക്ക്.വന്നും പൊയ്ക്കൊണ്ടിരിക്കുന്ന വികാരങ്ങളെ പോലെ അതു കവിതയെ ചഞ്ചലമാക്കും. ഭാഷാContinue Reading

മലയാളത്തിന്റെ  സൗവർണ്ണമുദ്രകളായ പ്രിയകവിതകൾ ഓണക്കാഴ്ചയായി നിങ്ങളിലേക്ക് നന്ദി തിരുവോണമേ നന്ദി! എൻ. എൻ. കക്കാടിന്റെ കവിത മകൻ ശ്യാം കക്കാട് ചൊല്ലുന്നു. നന്ദി തിരുവോണമേ നന്ദി!  ഓണസദ്യ വള്ളത്തോളിന്റെ കവിത ജ്യോതിബായ് പരിയാടത്ത് ആലപിക്കുന്നു. ബാല്യകാലസഖി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത പി. രാമൻ ആലപിക്കുന്നു.Continue Reading

  രാജ്യാതിർത്തിയില്‍ മുപ്പത്തിമൂന്നു കൊല്ലം പട്ടാളക്കാരനായിരുന്നു, പ്രഭ. വിരമിച്ചു. ഇരുപത്തിയൊന്ന് കൊല്ലായി. നോക്ക്, എന്നെയും നിന്നെയും പോലെ. നീ പോലീസായിരുന്നു. ഞാന്‍ കള്ളനായിരുന്നു. പ്രഭയുടെ കാര്യം തന്നെ പറയുന്നു. ഈ രാത്രിയും വീട്ടുമുറ്റത്തുണ്ട് അയാളുടെ കഥകള്‍ കേട്ട് ഉറക്കം തൂങ്ങുന്ന നായയുണ്ട് ഇരുപത്തിയൊന്ന് ദിവസമായി നായ പ്രഭയുടെ കൂടെയുണ്ട് അതിന്റെ തന്ത കൊണ്ടുവന്നാക്കിയതാണ്. അതും ഒരു നായയാണ്‌ ഇന്നും നോക്ക്, നായയെ ഉറങ്ങാന്‍ വിട്ട് പ്രഭ പോയി രാത്രിയില്‍, അതിര്‍ത്തിContinue Reading