പൂമുഖം LITERATUREകവിത ശൂന്യത

ശൂന്യത


ശൂന്യത
മുറിയിലൂയലാടി
മാറാലത്തുമ്പിലൂടെ
ചലനം
നിലച്ച
ഘടികാരത്തില്‍
മച്ച് താങ്ങിയ
പല്ലിയുടെ
മുറിഞ്ഞ
അനക്കം നിലച്ച
വാലിൽ
രാവിൽ
ഉമ്മറക്കോലായിൽ
ചാരുകസേരയിൽ
നിശ്ശബ്ദം
ചുറ്റിത്തിരിയുന്ന
കാറ്റിൽ
കയറു പൊട്ടി
ഇല്ലിപ്പടർപ്പിൽ
കുരുങ്ങിയ
പട്ടത്തിൽ
ചുറ്റിക്കറങ്ങി
പിന്നെയും
എന്നിലെത്തി
നിൽക്കുന്ന
ശൂന്യത

കവർ : വിൽസൺ ശാരദാ ആനന്ദ്

Comments

You may also like