കവിത ആഗ്രഹം ടി എ ശശി September 20, 2016 എഴുതിയത്. ടി എ ശശി നനഞ്ഞതെന്തും ഉണങ്ങിപ്പോകുന്നു വിരൽ തൊടുമ്പോൾ. നനവും ആഴവുമുള്ള നദികളെ ഉണക്കി ശില്പങ്ങളാക്കുന്നു വെയിൽ. ഒരുനാൾ യാത്രയാകണം പർവ്വതം തിരഞ്ഞ്; വിയർത്തും കിതച്ചും മുകളിലെത്തുമ്പോൾ നദിയോ ജലമോ കാണരുതവിടെ . പർവ്വതമുകളിൽ ഇല്ലാത്ത നദിയിൽ വീണു മരിക്കണം കുത്തനെ ഒഴുകി കടലിലേക്കെത്തണം. 0 FacebookTwitterWhatsappEmail