സുനില്‍ ജോസ്

  നട്ടുച്ച മരത്തിലിലകൾ മൗനം മങ്ങിയ വെയിലൊച്ച തനിച്ചു പൊള്ളി പനിച്ചിഴയും പകൽ മറ്റൊരു വഴി തിരഞ്ഞൊറ്റക്ക് നടക്കുന്നുണ്ടൊരുവൻ അയാൾക്കൊപ്പം മറ്റൊരാളായി  നിഴൽ. മണ്ണിനു ദാഹിക്കുന്നുണ്ട് മഴയെ കൊതിച്ചൊറ്റ കണ്ണുനീർ വിലാപമായ് ചുറ്റിലും കിളിയൊച്ച അകലത്താരോ ഒരു പാട്ടു പാടുന്നു കാറ്റിലലയായ് അത് വന്ന് പതിയെ തൊടുന്നുണ്ട് മറ്റൊരാളിതുവഴി നടന്നിട്ടുണ്ടാകണം ഇറ്റു വീഴുന്നുണ്ടിപ്പോൾ വേർപ്പ് തുള്ളിയായ് മഴ.Continue Reading

    ഒഴുക്കിലൊറ്റപ്പെട്ട് വല്ലാതെ തുഴഞ്ഞൊരു മരമുണ്ടാകാശത്തില്‍ കൈകളാല്‍ പരതുന്നു. ചില്ലകള്‍ പൊടിച്ചില്ല പച്ചില നിറഞ്ഞില്ല ഇല്ലൊരു കിളിക്കുഞ്ഞും അതിലുണ്ടൊരു പ്രാണന്‍ നെഞ്ചില്‍ നിന്നൊഴുകുന്ന രുധിരക്കടല്‍, കണ്ണില്‍ ഇറ്റു സങ്കടമില്ല കണ്ണീരില്ല, കയ്പുമില്ലൊരു തുള്ളി ജീവനിലൊറ്റപ്പെട്ട് വല്ലാതെ കുഴഞ്ഞൊരു യാത്രികന്‍ തലചായ്കാന്‍ ആ മരത്തണല്‍ തേടി കണ്ണുനീരടര്‍ന്നു വീ- ണാമരച്ചുവടൊറ്റ കണ്‍ചിമവിതുറക്കലില്‍ പൂമരച്ചോടായ്മാറി.Continue Reading