ശുഭാന്ത്യങ്ങളെക്കുറിച്ച് ഒരു പണ്ഡിതന്റെ സങ്കല്പം – ഗിയാന്നി ചെലാത്തി
ഒരു കെമിസ്റ്റിന്‍റെ മകൻ വിദേശത്തു പഠിക്കുകയായിരുന്നു. അച്ഛന്‍റെ മരണശേഷം അയാൾ നാട്ടിൽ മടങ്ങിയെത്തി ഡിസ്പെൻസറിയുടെ ചുമതല ഏറ്റെടുത്തു; അങ്ങനെ അയാൾ മാന്‍റുവാ പ്രവിശ്യയിലെ വിയാഡാനയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ കെമിസ്റ്റ് ആയി. അയാളുടെ പഠിപ്പിനെക്കുറിച്ച് നാടു മുഴുവൻ ശ്രുതി പരന്നിരുന്നു; അയാളുടെ കൂറ്റൻ പുസ്തകശേഖരത്തെക്കുറിച്ചും ചെവിവേദനയ്ക്ക് അതിഫലപ്രദമായ അയാളുടെ മരുന്നിനെക്കുറിച്ചും പാടം നനയ്ക്കുന്നതിന് അയാൾ ഉപയോഗിച്ചിരുന്ന അത്യന്താധുനികമായ രീതിയെക്കുറിച്ചും പന്ത്രണ്ടു ഭാഷകളിലുള്ള പ്രാവീണ്യത്തെക്കുറിച്ചും ആളുകൾ പറഞ്ഞുനടന്നു; അയാളിപ്പോൾContinue Reading





















