പൂമുഖം LITERATUREകവിത നിറമാവർത്തി

നിറമാവർത്തി

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
്രണയം കൊണ്ടോടിക്കയറി
ശിഖ തുമ്പിലെത്തി പൊട്ടിത്തെറിച്ചു
വേരുകളാൽ
ഊറ്റിയെടുത്തോരാ വേദനയപ്പോൾ .
ഹൃദയം മൊട്ടിട്ടു കുമ്പിട്ട്
മണ്ണ് വാറ്റിയെടുത്തോരാ
നിറവുമായ് കുലച്ചു
പൂത്തുലഞ്ഞു മരമാകെ
നിറയവേ
ആകെ മഞ്ഞയായി പോയല്ലോ നീ
കൊന്നപ്പൂവേ ..എന്ന് സൂര്യനപ്പോൾ

മേലാകെ തുടുത്ത് ലജ്ജ കൊണ്ട്
ഒരു കണ്ണു തുറന്നു മഞ്ഞു നീക്കി
നോക്കവേ ആകെ ചോന്നു പോയല്ലോ
ചെമ്പരത്തി…. എന്ന്
ഒളിച്ചിരുന്നു മന്ത്രിക്കുന്നു ചെറു കാറ്റ്

ജലമാകെ തണുപ്പേറ്റി
ശാന്തമായ് ചേറു, ചെളി കളഞ്ഞു
ചേർത്തണച്ചെത്തിച്ചോരാ
ഒറ്റ പ്രണയതിലെന്‍റെ താമരേ ..
നീ യോഗിനി എന്ന് തടാകം …

മണ്ണ് ഊറ്റി ഓരോ നിറമായ്‌
പിറക്കയാണ് ഭൂമി നീളെ പൂക്കൾ
ഒരുദിനം മാത്രമേറി
വിരിഞ്ഞിട്ട് മലർന്നിട്ടു
അകം പുറത്തിട്ട്
വെന്തുകരിഞ്ഞുണങ്ങീട്ട്
നിറമൊക്കെയെങ്ങുമായുന്നുവെന്നറിയാതെ
തവിട്ടണിഞ്ഞു കറുത്തിട്ട്
ചോട്ടിലെ മണ്ണിലേക്ക്‌ വീണ്ടും മടങ്ങവേ ..
പ്രബലമീ പ്രണയം പൂത്തുലഞ്ഞീടുവാൻ മാത്രം ..
പൂവുകൾക്ക്‌ ..

Comments

You may also like