മുത്തശ്ശി പോയി
ഉമ്മറക്കോലായിലെ ആ
പലകയും ശൂന്യമായ് .
ചിലമ്പിച്ച ശബ്ദത്തിൽ
സന്ധ്യക്കുയരുമാ –
നാമജപവുമില്ലാതെയായ്
മുത്തശ്ശി പോയൊരാ
തക്കവും നോക്കി –
പടി കടന്നെത്തി
നാമം കളിമുറ്റമാക്കിയൊരാ
വീടിന്നകത്തളം .
നീറും അശാന്തിതൻ
കലാപ ഭൂമിയായ്
ഐശ്വര്യം കെട്ടുപോയ്.
തിരിഞ്ഞിനി പോരുവാനാവാത്ത
ദൂരത്തിലേക്കു കാലവും
മെല്ലെ നടന്നുപോയി….
Comments