LITERATURE (Page 145)

വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്ന് സ്വന്തം പാർട്ടിയെ നിർവചിച്ചത് സ്ഥാപക നേതാക്കളിൽ ഒരാളായ കെ എം മാണിയാണ്. അദ്ദേഹം പറഞ്ഞത് അച്ചട്ടാണ് എന്ന് തെളിയിച്ചു കൊണ്ട് മാണി സാറിന്റെ മരണത്തിനു ശേഷം ഒന്നാം ചരമ വാർഷികം ആചരിക്കുന്നതിനു മുൻപ് തന്നെ പാർട്ടി പിളർന്നു. ജോസഫ് പക്ഷവും ജോസ് കെ മാണി പക്ഷവും നിലവിൽ വന്നു. കെ എം മാണി പിളർപ്പ്‌ അനിവാര്യമായിരുന്നു എന്ന് കെContinue Reading

നീലനിറമാർന്ന തടാകത്തിലൂടെയാണ് പപ്പയുടെ മോട്ടോർ സൈക്കിൾ ചീറിപ്പായുന്നത്‌. ഇരുവശത്തേക്കും ചിതറുന്ന വെള്ളത്തുള്ളികൾ! പപ്പയുടെ അരക്കെട്ടിലൂടെ കൈചുറ്റിപ്പിടിച്ചു മരിയ ഇരിക്കുന്നു. അവളുടെ വെള്ളയുടുപ്പിലെ ഗിൽറ്റ് പൂമ്പാറ്റകൾ ചിറകുകൾ മിന്നിച്ചു. പൊടുന്നനെ മോട്ടോർ സൈക്കിൾ മറിഞ്ഞു വീഴുകയും തടാകം ചുകപ്പൻ നിറമാവുകയും ചെയ്തു. അവളുടെ വെള്ളയുടുപ്പിൽ ചെന്താമരകൾ വിരിഞ്ഞു. മമ്മി കൈമുട്ടിൽ നിന്നും വരുന്ന ചോര പൊത്തിപ്പിടിച്ചു. ഓർമയിൽ നിന്നും പിടഞ്ഞുണർന്ന മരിയ നടുങ്ങുകയും കയ്യിലെ നീളൻ കൈകാലുകളുള്ള പാവയെ നെഞ്ചോടു ചേർക്കുകയുംContinue Reading

വിണ്ടുകിടക്കുന്ന പാടത്തെ, ചെളികൊണ്ടങ്ങു വിഴുങ്ങുന്ന മട്ടിലാണ് ഇടവത്തിലെ പെരുമഴ പെരുമാറുക. എന്നിട്ടത് ഏമ്പക്കം വിടും. അപ്പോൾ, ഒരുവക നാറ്റമങ്ങോട്ടു കാറ്റിൽക്കയറി വീട്ടിലേക്കെത്തും. ”ചത്ത മണം!” കുട്ടി പറയും. പക്ഷേ, അപ്പോഴാണ് പാടത്ത് ട്രാക്ടർ ഇറങ്ങുക. ”ട്രാക്ടർ കാണിക്കാൻ കൊണ്ടുപോകാം, കേട്ടോ.” അച്ഛൻ ഓരോ തവണയും പ്രോത്സാഹിപ്പിക്കും. ”കുട്ടിയെ മഴയിലിറക്കരുത്, അവന് പനിയും ചീരാപ്പും വരും.” അമ്മ തടയും. ട്രാക്ടർ കാണാൻപറ്റാതെയാണ് മുൻവർഷങ്ങൾ കടന്നുപോയത്. പുഴ കവിഞ്ഞ് പുറത്തുചാടുന്ന വെള്ളം പാടങ്ങളിലേക്കുContinue Reading

സാരി സാരിയിൽ സഞ്ചരിക്കുകയെന്നാൽ ഇടുങ്ങിയ ഇടവഴികളിലൂടെ ബൈക്കോടിക്കുന്നതുപോലെയാണ് ഇരുവശവും ഉരയാതെ ഉരസാതെ മുട്ടാതെ തട്ടാതെ ഒരു വിദഗ്ദ്ധ സഞ്ചാരം റിയർ വ്യൂ മിററും ഇന്ഡിക്കേറ്ററുമൊക്കെ കണ്ണും ചെവിയും കൂർപ്പിച്ച് വലിഞ്ഞു കയറുന്നതിനെയൊക്കെ വെട്ടിച്ച് അയഞ്ഞതിനെ വലിച്ചടുപ്പിച്ച് മറച്ച് എത്ര ചരിച്ചും, മറച്ചുമാണ് ഈ ഇടവഴി യാത്ര. പ്രവാസ വേദന എയർ പോർട്ടിലെ അവസാന ആലിംഗനത്തിലാണ് അറ്റ്ലാന്റിക്കിന്റെ വ്യാപ്തിയറിഞ്ഞത്. ഞങ്ങൾ അച്ചു തണ്ടിൽ നിന്നും വ്യതി ചലിച്ചത് വീട്ടിൽ മുകളിലെ മുറിയിൽContinue Reading

കോവിഡ് കാലത്തെ ദേബ്ജീത്തിന്‍റെ (ദേബ്ജീത് സാരംഗി) അപ്രതീക്ഷിതമായ വേർ‍പാട്‌ ഒഡീഷയിലെ ആദിവാസി സമൂഹത്തിനൊരു വലിയ നഷ്ടമാണ്. ഒഡീഷയിലെ ആദിവാസി സമൂഹത്തോടൊപ്പം പ്രവർ‍ത്തിച്ച് അവരോടൊപ്പം ജീവിച്ച് അവരുടെ ജീവിതരീതിക്ക് സ്വാശ്രയത്വത്തിന്റെ വിവരണങ്ങൾ നിർമ്മിക്കുന്നതിൽ സജീവ പങ്കാളിയായിരുന്നു ദേബ്ജിത്. ലിവിങ് ഫാംസ് എന്ന സർക്കാരിതര സംഘടനയുടെ തേരാളിയായിരുന്ന ദേബ്‌ജിത്‌ ഈ ലേഖനം എഴുതിയത് 2019 ല്‍ ആണെങ്കിലും ഇതിലുന്നയിക്കുന്ന വിവിധ പ്രശ്നങ്ങളും അതിനുള്ള പരിഹാര നിർദ്ദേശങ്ങളും ഇന്നും വളരെ പ്രസക്തമാണ്‌. ഇത് ഒഡീഷയുടെContinue Reading