LITERATURE (Page 146)

അന്തവും കുന്തവുമില്ലാത്ത ഒരവസ്ഥയിലേക്ക് രാജ്യം പതിച്ചു കൊണ്ടിരിക്കുകയാണ്. അല്ലെന്നു നടിച്ചാലും എത്രനാൾ എന്ന ചോദ്യം മുന്നിൽ വന്നു കണ്ണിലേക്കുറ്റു നോക്കുന്നു. സൗജന്യങ്ങൾ കൊണ്ടോ സാമൂഹ്യ സഹകരണം കൊണ്ടോ താൽക്കാലിക ശമനം സാധിച്ചേക്കാം . പക്ഷെ അതൊരു വിശ്വസിപ്പിക്കാൻ ശ്രമിക്കൽ മാത്രമാണ് . മഹാമാരി സംഹാരാത്മക വേഗതയിൽ ചലിക്കുകയും ജീവിതത്തിന്റെ സമസ്ത മേഖലകളും സ്തംഭനത്തിലാവുകയും ചെയ്യുന്ന വൈരുദ്ധ്യം. ഇത് മറിച്ചിടണം. മഹാമാരിയെ പിടിച്ചു കെട്ടുകയും മനുഷ്യന്റെ ജീവിതപരിതസ്ഥിതിയെ ചലനാത്മകമാക്കുകയും വേണം. അതാണ്Continue Reading

ഓർമ്മ വച്ചു തുടങ്ങുന്ന കാലത്ത് 1970 കളിൽ ഗൗരിയമ്മയാണ് തിരുവിതാംകൂറിൽ ഏറ്റവും അറിയപ്പെടുന്ന സിപിഎം നേതാവ്. 1964ലെ ഭിന്നിപ്പിനു ശേഷം തിരുവിതാംകൂറിൽ സിപിഎം ഉയർത്തിക്കാട്ടിയ നേതാവ് ഗൗരിയമ്മയാണ്. ’67ൽ സിപിഎമ്മിൽ നിന്ന് മന്ത്രിമാരായ 4 പേരിൽ തെക്കൻ കേരളത്തിൽ നിന്നുള്ളത് ഗൗരിയമ്മ മാത്രമായിരുന്നു. ’70-’77 ൽ ഇഎംഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഗൗരിയമ്മയായിരുന്നു ഉപനേതാവ്. ബാലാനന്ദനും അച്ചുതാനന്ദനും അന്ന് നിയമസഭാംഗങ്ങളാണ്. ഇഎംഎസ് – എകെജി – കെആർ ഗൗരി സിന്ദാബാദ് എന്നായിരുന്നുContinue Reading

രണ്ടോ മൂന്നോ പേജിലൊതുങ്ങുന്ന ചെറുകഥകളായി ജീവിതത്തിൽ വന്ന്, മറഞ്ഞവർ – അവരിൽ ചിലരെങ്കിലും മുന്നിൽ വന്നുനിന്ന്, ഓരോ ഓർമ്മക്കുറിപ്പ് അവകാശമായി ചോദിക്കാറുണ്ട് . ആരും വലിയ ജീവിതങ്ങൾ ജീവിച്ചവരല്ല. പലരും സമൂഹത്തിലെ കരടുകളായിരുന്നു എന്നും പറയേണ്ടിവരും. ജീവിച്ച കുഞ്ഞിയിടങ്ങളിൽ തങ്ങളുടെ വെളുത്തതോ കറുത്തതോ ആയ മുദ്രകൾ പതിപ്പിച്ച ശേഷം മറ്റു സ്ഥലങ്ങളിലേയ്ക്കും ജീവിതങ്ങളിലേയ്ക്കും ചേക്കേറിയവർ. ഓർമ്മകൾ ഒരുപക്ഷേ പിണങ്ങി, ഇറങ്ങിപ്പോകുന്നതിനു മുൻപ് അഥവാ കളി തീർന്ന് രംഗം വിടുന്നതിന് മുൻപ്,Continue Reading

ആവർത്തിച്ച് വരുന്ന ബിംബങ്ങളുടെ സമൃദ്ധിയും നൂതനത്വവും കൊണ്ട് വേറിട്ട് നിൽക്കുന്ന ചെറുകഥയാണ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ടി അരുൺകുമാറിൻ്റെ “ലാ ടൊമാറ്റിനാ.” ടി അരുൺ കുമാർ രണ്ട് രാജ്യങ്ങളിൽ അകപ്പെട്ട് പോയ വ്യക്തികളുടെ പൗരത്യ പ്രശ്നങ്ങൾ രുചികരമായ ഒരു മീൻകറിയിലൂടെ തുറന്നിട്ട കഥയായിരുന്നു അരുൺ കുമാറിൻ്റെ മാച്ചേർ കാലിയ. ലാ ടൊമാറ്റിനായിൽ കോവിഡാനന്തര ഇന്ത്യയിൽ സത്യാന്വേഷകനായ, “വോയ്‌സ് ഓഫ് സോക്രട്ടീസ്‌ ” എന്ന വ്ലോഗിലെ ശബ്ദത്തിന് ഉടമയായ അറുപത്കാരൻ്റെ നരക തുല്യമായContinue Reading

മകന്റെ ലാപ്പിലാണ്ജിഗ്സോ കളിക്കാൻ പഠിച്ചത്ചത്തുമലർന്നപക്ഷി പോലെയുംഅരിഞ്ഞിട്ട മൂക്കും കാതും പോലെയും കിടക്കുന്നകഷണങ്ങളെവിരുതൻ ചുണ്ടെലിചൂണ്ടിച്ചേർക്കുമ്പോൾക്ലിം ക്ലിം ഓശയോടെ ചേർന്ന്സർവ്വം ശുഭപര്യവസായിയാകുന്നആ പുളകംചില്ലറയൊന്നുമായിരുന്നില്ല പിന്നെപ്പിന്നെവിർച്വൽ ജിഗ്സോ വെറുത്തു .അവയവപ്പൊരുത്തത്തോടെചിരിച്ചു പൂത്തു നിന്ന പടങ്ങൾമാസികക്കടലാസുകളിൽ നിന്ന്കത്രികയുടെ ക്രൂരക്ലിതമോടെ മുറിച്ചുമാറ്റിപശവച്ച് ഒട്ടിച്ചുചേർക്കലായിവിനോദം.എത്ര ഒട്ടിച്ചു ചേർത്തിട്ടുംപറ്റിപ്പ് മറയ്ക്കാനായില്ല എന്നത് ദുര്യോഗം. പടത്തുണ്ടുകളുടെവക്കും മൂലയും എറിച്ചുംഅങ്ങോട്ടുമിങ്ങോട്ടുംകയറിയുമിറങ്ങിയുംവല്ലാതെ നീരസപ്പെട്ടുംഎന്നാലും‘ഞങ്ങളൊക്കെ ഒരുപടാർന്ന് ‘എന്നു വീരസ്യമടിച്ചുംഅങ്ങനെയങ്ങനെ….. ഏച്ചുകെട്ടിയാൽമൊഴച്ചിരിക്കും അച്ചായാഎന്ന് പിണങ്ങിപ്പോയവളും പറഞ്ഞു.അമേരിക്കേലെ അവന്റെയോഅവണൂരെ അവളുടെയോകാര്യമാണെങ്കിൽമിണ്ടുകയും വേണ്ടാ.ആണ്ടേറെയായിഒട്ടാതെയുംഒട്ടും വിളിക്കാതെയും.Continue Reading