പൂമുഖം LITERATURE അരികിൽ നീയുണ്ടായിരുന്നെങ്കിൽ (ഒരു നെഗറ്റീവ് സംവാദം)

അരികിൽ നീയുണ്ടായിരുന്നെങ്കിൽ (ഒരു നെഗറ്റീവ് സംവാദം)

.

ാവിലെ…
കാപ്പിക്ക്‌ മധുരം തീരെയില്ലെന്ന്
ദോശയ്ക്ക് മാർദ്ദവം പൊരെന്ന്
അയേൺ ചെയ്ത ഷർട്ടിൽ ചുളിവെന്ന്
സോക്സ്ഷൂ ഒരെണ്ണം ഇണപിരിഞ്ഞെന്ന്
കുട്ടീടെ യൂണിഫോം വെളുത്തില്ലെന്ന്.
അഹങ്കാരത്തോടെ പറേണൊണ്ടല്ലോ
ഹൌസ് വൈഫാണെന്ന് !

ഉച്ചയ്ക്ക്…
ആർക്കുവേണം നിന്റെ സാമ്പാർ
വെളിച്ചെണ്ണ ചുവയ്ക്കും അവിയൽ
മാമ്പഴം മധുരിക്കും പുളിശ്ശേരി
പാതി വേവിച്ച കയ്പ്പയ്ക്ക
കല്ല്‌ പോലും തോൽക്കും ചപ്പാത്തി.
അഹങ്കാരത്തോടെ പറേണൊണ്ടല്ലോ
ഹൌസ് വൈഫാണെന്ന് !

വൈകീട്ട്….
മുടിഞ്ഞ ട്രാഫിക്കാ മോളേ!
മുക്കാൽ മണിക്കൂറിൽ എത്തും.
ഒരുങ്ങി ചുന്ദരിയായി നില്ക്കണേ
ബോസ്സും ഫാമിലീമൊക്കെ വരണതാ.
ഇത്തിരി മേക്കപ്പ് ലിപ്സ്റ്റിക്കൊക്കെ ആവാം.
ഡ്രസ്സ്‌ അധികം ലൂസ് ആവണ്ട, കേട്ടോ..

രാത്രി…
എന്താ നിന്റെ മുടിയുടെ ഒരു മണം !
എനിക്ക് ലഹരി പിടിക്കുന്നുണ്ട്.
ഇന്നത്തെ എൻറെ സ്പീച് എങ്ങനെയുണ്ടാരുന്നു?
ബോസ് എന്താ നിൻറെ കാതിൽ പറഞ്ഞെ?
ആളിനെ നീ അറ്റ്രാക്റ്റ് ചെയ്തു കളഞ്ഞല്ലോ!
ഈയിടെ നീ ആകെയങ്ങ് ക്ഷീണിച്ചു
നേരവും കൊറഞ്ഞു.
നാളെ ആന്ടീടെ സലൂണിലൊന്നു പോകാം
പൊന്നേ… ഐ ലബ് യൂ.

Comments
Print Friendly, PDF & Email

കൊല്ലം സ്വദേശി. ആക്ടിവിസ്റ്റ്, കവി, ബ്ലോഗര്‍. ഇപ്പോള്‍ യുഎഇ യില്‍ താമസിക്കുന്നു.

You may also like