മരിയയുടെ മീനത്താഴങ്ങൾ
2021-06-03
നീലനിറമാർന്ന തടാകത്തിലൂടെയാണ് പപ്പയുടെ മോട്ടോർ സൈക്കിൾ ചീറിപ്പായുന്നത്. ഇരുവശത്തേക്കും ചിതറുന്ന വെള്ളത്തുള്ളികൾ! പപ്പയുടെ അരക്കെട്ടിലൂടെ കൈചുറ്റിപ്പിടിച്ചു മരിയ ഇരിക്കുന്നു. അവളുടെ വെള്ളയുടുപ്പിലെ ഗിൽറ്റ് പൂമ്പാറ്റകൾ ചിറകുകൾ മിന്നിച്ചു. പൊടുന്നനെ മോട്ടോർ സൈക്കിൾ മറിഞ്ഞു വീഴുകയും തടാകം ചുകപ്പൻ നിറമാവുകയും ചെയ്തു. അവളുടെ വെള്ളയുടുപ്പിൽ ചെന്താമരകൾ വിരിഞ്ഞു. മമ്മി കൈമുട്ടിൽ നിന്നും വരുന്ന ചോര പൊത്തിപ്പിടിച്ചു. ഓർമയിൽ നിന്നും പിടഞ്ഞുണർന്ന മരിയ നടുങ്ങുകയും കയ്യിലെ നീളൻ കൈകാലുകളുള്ള പാവയെ നെഞ്ചോടു ചേർക്കുകയുംContinue Reading

















