വി. കെ. കെ. രമേഷ്

സ്വദേശം : തിരുവില്വാമല. കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മവരുന്ന വി.കെ.എന്‍. അമ്മാമനാണ്‌. നാലു പുസ്തകങ്ങളുടെ കര്‍ത്താവ്. 'ഹൂ ഈസ് അഫ്‌റൈഡ് ഒഫ് വി.കെ.എന്‍' എന്ന ആദ്യപുസ്തകത്തിനു തന്നെ 2018ലെ കേരള സാഹിത്യ അക്കാഡെമി പുരസ്കാരം. ഭാര്യ : ജ്യോതി. ബ്രഹ്മദത്തനും നിരഞ്‌ജനയും മക്കള്‍. ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ട്.

കഥ 1ഫ്രോയ്ഡിനപ്പുറം സ്വപ്നം സ്വപ്നത്തിൽ മനുഷ്യൻ നിസ്സഹായമാംവിധം ഏകനാണെന്നും മറ്റും ആളുകൾ പറയാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് ശരിയല്ല. കാരണം, ഫ്രോയ്ഡിനോടൊപ്പമല്ലാതെ, ഞാൻ സ്വപ്നങ്ങളൊന്നും കാണാറില്ല. ഉദാഹരണത്തിന് ഗോവണിയിൽ നിന്ന് താഴെ പതിക്കുന്നു, അതുമല്ലെങ്കിൽ ആന കുത്താൻ വരുന്നു. ചങ്ങാതി ചതിക്കുന്നു, ഭാര്യ വഞ്ചിക്കുന്നു, മക്കൾ ഇട്ടെറിയുന്നു, അങ്ങനെ എന്ത് സ്വപ്നം കാണുമ്പോഴും എന്നൊടൊപ്പം പുള്ളിയുണ്ടാകും.ചുരുട്ടു വലിച്ചും, പുസ്തകം വായിച്ചും,കത്തെഴുതിയുമൊക്കെപുള്ളി എന്നെ പിൻതുടരും. സ്വപ്നം ഞാൻ ഒറ്റക്ക് തരണംചെയ്യണം, പുള്ളിContinue Reading

വിണ്ടുകിടക്കുന്ന പാടത്തെ, ചെളികൊണ്ടങ്ങു വിഴുങ്ങുന്ന മട്ടിലാണ് ഇടവത്തിലെ പെരുമഴ പെരുമാറുക. എന്നിട്ടത് ഏമ്പക്കം വിടും. അപ്പോൾ, ഒരുവക നാറ്റമങ്ങോട്ടു കാറ്റിൽക്കയറി വീട്ടിലേക്കെത്തും. ”ചത്ത മണം!” കുട്ടി പറയും. പക്ഷേ, അപ്പോഴാണ് പാടത്ത് ട്രാക്ടർ ഇറങ്ങുക. ”ട്രാക്ടർ കാണിക്കാൻ കൊണ്ടുപോകാം, കേട്ടോ.” അച്ഛൻ ഓരോ തവണയും പ്രോത്സാഹിപ്പിക്കും. ”കുട്ടിയെ മഴയിലിറക്കരുത്, അവന് പനിയും ചീരാപ്പും വരും.” അമ്മ തടയും. ട്രാക്ടർ കാണാൻപറ്റാതെയാണ് മുൻവർഷങ്ങൾ കടന്നുപോയത്. പുഴ കവിഞ്ഞ് പുറത്തുചാടുന്ന വെള്ളം പാടങ്ങളിലേക്കുContinue Reading