ലേഖനം (Page 9)

സമകാലിക മലയാളം വാരികയുടെ വനിതാ പതിപ്പിൽ അഞ്ച് കഥകളാണുള്ളത്. ആദ്യത്തേത് ഗ്രേസിയുടെ ‘മല്ലനും മാതേവനും’. സാഹിത്യ പ്രവര്‍ത്തനത്തെ സ്പൂഫ് / സറ്റയർ / ആയി കാണുന്ന എഴുത്തുകാരി, കഥയുടെ തലക്കെട്ട്‌ വഴി സൂചിപ്പിക്കുന്നത് യഥാക്രമം ഒരു കഥാകൃത്തിനെയും നിരൂപകനെയുമാണ്. യാഥാർത്ഥ്യങ്ങളുടെ ലോകത്ത് ജീവിക്കുന്ന നിരൂപകനും, സൃഷ്ടിയുടെ മഹാരഹസ്യമായ ഭാവനയുടെ ഉള്ളിൽ ജീവിക്കുന്ന കഥാകൃത്തും, കഥാകൃത്തിന്റെ ഭയവും അപകർഷതാബോധവും, നിരൂപകന്റെ പുച്ഛവും താൻപോരിമാഭാവവും ഗ്രേസി രസകരമായി അവതരിപ്പിക്കുന്നുണ്ട്. ഭേദപ്പെട്ട രീതിയിൽ വായിച്ച്Continue Reading

സിനിമ കേവലം വിനോദം മാത്രമല്ല, സാമൂഹ്യ പ്രതിഷേധത്തിന്റെയും സംസ്കാരത്തിന്റെയും ശക്തമായ മാധ്യമവുമാണ്. സിനിമ എന്ന കലയിലൂടെ സമൂഹത്തിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും, അവയെക്കുറിച്ച് ചർച്ചചെയ്യുന്നതിനും സാധ്യമാവണം. എന്നാൽ, സിനിമയുടെ ഈ ശക്തി ചിലപ്പോൾ നെഗറ്റീവ് ആയും ഉപയോഗിക്കപ്പെടുന്നുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം, വിതരണം, ഫലങ്ങൾ എന്നിവയെ സിനിമകൾ ചിലപ്പോൾ കാല്പനികവൽകരിക്കുകയോ ആകർഷകമാക്കി പൊലിപ്പിക്കുകയോ ചെയ്യുന്നു. ഇതിന് പ്രേക്ഷകരെ,പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കാൻ കഴിയും. സിനിമകളിൽ മയക്കുമരുന്നുകളുടെ ചിത്രീകരണം എങ്ങനെ അവതരിപ്പിക്കുന്നു എന്നത് പ്രധാനമാണ്. പലപ്പോഴുംContinue Reading

കാഴ്ചയെയും കേൾവിയെയും പൊള്ളിക്കുന്ന വാർത്തകളിലേക്കാണ് നാട് നിത്യവും ഉണരുന്നത്. കൊലപാതകങ്ങൾ, വാഹനാപകടങ്ങൾ, ബലാൽസംഗങ്ങൾ വന്യമൃഗങ്ങളുടെ അക്രമങ്ങൾ, കലോത്സവങ്ങൾ പോലും ചോരക്കളമാക്കുന്ന സംഘടിതരാഷ്ട്രീയ അതിക്രമങ്ങൾ.. തത്സമായകാഴ്ചകളും പ്രതികളോ ആരോപിതരോ ചുരുളഴിക്കുന്ന കൊലക്കഥകളും ആധികാരികമെന്നോണം ആവർത്തിച്ചു പ്രക്ഷേപണം ചെയ്തുകൊണ്ട് വാർത്താലഹരിയിൽ ആറാടുകയാണ് മാധ്യമങ്ങൾ. രാസത്വരകങ്ങളെപ്പോലെയാണ്‌ ഇവ സുപ്തമായ കുറ്റവാസനകളോട് പ്രതിപ്രവർത്തിക്കുന്നത്. മിക്ക കുറ്റകൃത്യങ്ങളുടേയും പിന്നിൽ രാസലഹരി മരുന്നുപയോഗം പ്രധാന ഘടകം ആവുന്നുണ്ട്.എങ്കിലും ഈ ദിശയിൽ നൂതനമായ ഒരു പ്രതിരോധനടപടി ആശയതലത്തിൽ പോലും ഉയർന്നുContinue Reading

‘ആൾക്കൂട്ടത്തിൽ തനിയെ ‘ എന്ന തൻറെ അമേരിക്കൻ യാത്രാവിവരണത്തിൽ ഒരിടത്ത് മാത്രമേ മാർക്കേസിൻറെ ‘ ഏകാന്തതയുടെ നൂറു വർഷങ്ങളെ’ക്കുറിച്ച് എം ടി വാസുദേവൻ നായർ പറയുന്നുള്ളൂ. മാർക്കേസിൻറെ പേര് പറയുന്നില്ല താനും. മാർക്കേസ് പ്രശസ്തിയിലേക്ക് പതുക്കെ ഉയരുന്നതേയുണ്ടായിരുന്നുള്ളൂ. 1967 ൽ രചിച്ച ഈ സ്പാനിഷ് നോവലിൻറെ ഗ്രിഗറി റബാസയുടെ ഇംഗ്ലീഷ് പരിഭാഷ വരുന്നത് 1970 ലാണ്. യാത്രാവിവരണം രചിക്കപ്പെട്ടത് 1972 ൽ.ടൈംസ് ലിറ്റററി സപ്ലിമെൻറിൻറെ പുസ്താഭിപ്രായക്കാരൻറെ ശുപാർശയാണ് പുസ്തകത്തിലേക്ക് തന്നെContinue Reading

ഒറ്റയ്ക്കു യാത്രപോകുമ്പോൾ വായനയ്ക്കായി ചിലപുസ്തകങ്ങളും ഞാൻ കൂടെക്കരുതാറുണ്ട്. കാർ യാത്രയിലോ ബസ്സുയാത്രയിലോ വായന പ്രയാസമാണ്. കാരണം പ്രകൃതിയുടെ വിന്യാസങ്ങൾ കൈയകലത്തിൽ നിൽക്കുമ്പോൾ കഥകളോ നോവലോ ഒന്നും വായനയ്ക്ക് വഴങ്ങുകയില്ല. എന്നാൽ കവിതയുടെ നിത്യഭാസുരമായ ഇത്തിരിപ്പൂവിടലിന് സാദ്ധ്യതയുണ്ടുതാനും! ശ്രദ്ധിച്ചുനോക്കിയാൽ മതി, ഭൂമിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ കവികളുപേക്ഷിച്ചു പോയ സൂചകങ്ങൾ നമുക്ക് കാണാൻ കഴിയും. ഞങ്ങളുടെ അയൽനാടായ കടമ്മനിട്ടയിലൂടെ യാത്രപോകുമ്പോൾ കവിയുടെ മുഴങ്ങുന്നസ്വരത്തിലൂടെ കാറ്റെന്നെ സദാതൊട്ടുകൊണ്ടിരിക്കും. കൊല്ലത്തുപോയിട്ട് ആറന്മുളയിലേക്കു മടങ്ങുമ്പോൾContinue Reading