ലേഖനം (Page 10)

ഹിരോഷിമ: ഓഗസ്റ്റ് 6, 1945കേണൽ പോൾ ടിബറ്റ്‌സ് പൈലറ്റായ “ഇനോള ഗേ” എന്ന ബി-29 ബോംബർ വിമാനം നഗരത്തിന് മുകളിൽ പറന്നെത്തിയപ്പോൾ ഹിരോഷിമ നഗരവാസികൾ കരുതിയിരിക്കില്ല അടുത്ത നിമിഷങ്ങളിൽ തങ്ങളെ ഹിംസിക്കാൻ പോകുന്ന വിനാശത്തിന്റെ വ്യാപ്തി. പ്രാദേശിക സമയം രാവിലെ 8:15 ന്, ഹിരോഷിമയുടെ ഹൃദയഭാഗത്ത് “Little Boy” എന്ന ആണവബോംബ് , അതിൻ്റെ വിനാശകരമായ ശക്തി പരമാവധിയാക്കാൻ രൂപകൽപ്പന ചെയ്ത ഒരു അന്തരീക്ഷ സ്ഫോടനത്തിൽ, ഭൂമിയിൽ നിന്ന് 600Continue Reading

അനുനിമിഷം ഓരോന്ന് നമുക്കിടയിൽ നിന്ന് കാണാതെപോകുന്നുണ്ട്. ജീവിതാവേഗത്തിനിടയിൽ നാമതറിയുന്നില്ലെന്നുമാത്രം. ചില പക്ഷികൾ, ചില മൃഗങ്ങൾ, ചില പെരുമാറ്റങ്ങൾ, പ്രകൃതിയുടെ ചില നേർമ്മകൾ, ചില കവനരീതികൾ, സ്പർശനശാസ്ത്രത്തിലെ അതിഗൂഢമായ ചുരുക്കെഴുത്തുകൾ, പ്രണയം നിറച്ചുവച്ച സമുദ്രത്തോളം പോന്ന ഭരണികൾ, കൈപ്പടകൾ, വിളിപ്പേരുകൾ, കാത്തുനിൽപ്പിടങ്ങൾ, നരകത്തീയോളം ഉരുക്കമുള്ള പ്രതീക്ഷകൾ, ചിലരുചികൾ, കൊഞ്ചലുകൾ, വല്ലപ്പോഴും മാത്രം പൂവിടുമായിരുന്ന ചില ഇല്ലാവള്ളികൾ, മഞ്ഞയുടെ ഉദ്യാനത്തിൽ മുറിഞ്ഞുവീണ വിൻസൻ്റിൻ്റെ ഇടത്തേച്ചെവി,ഓടാമ്പലിടാത്ത പ്രലോഭനങ്ങളുടെ മുറികൾ, ചില ചിറകടികൾ,സ്നേഹമെന്നു നാം പേരിട്ടContinue Reading

വാർദ്ധക്യം മനുഷ്യനെ ഒട്ടൊന്നുമല്ല നിസ്സഹായരാക്കുന്നത്. പഴയതിൽ നിന്നും കൂടുതലായി ഇന്ന് വാർദ്ധക്യം മലയാളികളെ നിസ്സഹായരും നിരാലംബരുമാക്കുന്നുണ്ട്… ജീവിതനിലവാരവും ഉപഭോഗ സംസ്കാരവും ഉയരുകയും എന്നാൽ സാമ്പ്രദായിക രീതികളെ ഒരളവുവരെ കൈവിടാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്മുഖ്യകാരണം. വാർദ്ധക്യത്തെ ദുരിതമുക്തമാക്കാനും , ആയാസരഹിതമാക്കാനും , മാനസികോല്ലാസമുള്ളതാക്കാനും പറ്റിയ കേന്ദ്രങ്ങൾ ഉണ്ടാകുകയും അതിനുള്ള അവബോധം സമൂഹത്തിന് കൊടുക്കകയും ചെയ്യേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചു കുട്ടികൾ മറുനാടുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. വാർദ്ധക്യത്തെക്കുറിച്ച് നമ്മൾ ഒരുപാട് കാണുകയും കേൾക്കുകയും ചർച്ചചെയ്യുകയുമൊക്കെContinue Reading

ഒക്ടോബർ 9 ചെ ഗുവേരയുടെ ജ്വലിക്കുന്ന ഓർമ്മദിനം വല്ലെഗ്രാൻഡെയുടെ സാധാരണ മണ്ണിൽ, മേജറടക്കമുള്ള പട്ടാളക്കാർക്കിടയിൽ ചെഗുവേരയുടെ മൃതശരീരം കിടന്നു, സ്വാതന്ത്ര്യത്തിന്റെ മാർഗ്ഗം അടയാളപ്പെടുത്തിയ ഒരു ഹോമം പോലെ. മരിച്ചിട്ടും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആ കണ്ണുകൾ തെളിഞ്ഞിരുന്നു. പ്രശസ്ത ബൊളീവിയൻ ഫോട്ടോഗ്രാഫർ ഫ്രെഡി ആൽബോർട്ട ട്രിഗോയാണ് ചെ ഗുവേരയുടെ അന്തിമ ചിത്രം പകർത്തിയത്. ഫ്രെഡി ആൽബോർട്ട ട്രിഗോ (1932-2005) ചെ ഗുവേരയുടെ മരണശേഷമുള്ള ചിത്രങ്ങൾ പകർത്തിയതിലൂടെ ലോകശ്രദ്ധ നേടിയ ബൊളീവിയൻ ഫോട്ടോഗ്രാഫറുംContinue Reading

ഇന്ത്യയിൽ ഇന്ന് ട്രാം സർവീസ് നിലനിൽക്കുന്ന ഏക നഗരമായ കൊൽക്കത്തയും ട്രാമുകളോട് വിടപറയാൻ ഒരുങ്ങുന്നു. സെൻട്രൽ കൊൽക്കത്തയിലെ മൈതാനിനും എസ്‌പ്ലനേഡിനും ഇടയിലുള്ള ഒരു ചെറിയ പൈതൃക പ്രദേശം ഒഴികെ നഗരത്തിലുടനീളമുള്ള ട്രാം സർവീസുകൾ നിർത്തലാക്കുമെന്ന് ബംഗാൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ 150 വർഷത്തിലേറെ പഴക്കമുള്ള ചരിത്രത്തെ ഉള്ളിലൊളിപ്പിച്ച ഗതാഗതസംവിധാനമാണ് കൊൽക്കത്തയ്ക്ക് നഷ്ടമാവുന്നത്. ഇന്ത്യയിൽ, കൊൽക്കത്തയുടേത് നിലവിലുള്ള അവസാനത്തെ ട്രാം സംവിധാനമാണ് – 1964-ൽ മുംബൈയും 1963-ൽ ഡൽഹിയും 1953-ൽ ചെന്നൈയുംContinue Reading