ലേഖനം (Page 16)

ജാതിവിവേചനം ഇന്ത്യയിൽ കുറ്റകരമാണ് – കേരളത്തിൽ ഒരു മന്ത്രി തന്റെ ജീവിതത്തിൽ ജാതി വിവേചനം നേരിട്ടപ്പോൾ എന്തുകൊണ്ട് നിയമ നടപടികളിലേക്ക് കടക്കാതെ പ്രതികരണങ്ങളിൽ ഒതുക്കി? എന്ന ചോദ്യം അതുകൊണ്ടു തന്നെ പ്രസക്തവുമാണ്. ആ ഒരൊറ്റ ചോദ്യത്തിന്റെ പ്രസക്തിയുടെ, അത് വെളിവാക്കുന്ന നിസ്സഹായതയുടെ ആഴംകൊണ്ട് തന്നെ ഈ സാഹചര്യം വളരെ സവിശേഷമായ ഒന്നാണ്! ഇന്ത്യൻ രാഷ്ട്രീയം (മുഖ്യധാരാ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല) കഴിഞ്ഞ നൂറിലധികം വർഷങ്ങളിൽ ജാതിയെന്ന ക്രൂര യാഥാർഥ്യത്തെ നേരിട്ടതിലെContinue Reading

മാരി ശെല്‍വരാജ് സംവിധാനം ചെയ്ത “മാമന്നന്‍” ഓടിടി റിലീസിനെ തുടർന്ന് പുതിയ ഒരു ചര്‍ച്ചക്ക് വഴിതുറക്കുക യുണ്ടായി. സംവരണ മണ്ഡലത്തിലെ MLA മാമന്നനും അയാളുടെ സ്വന്തം പാര്‍ട്ടിയുടെ നേതാവും തേവര്‍ ജാതിക്കാരനുമായ രത്നവേലിനും ഇടയിലുള്ള ജാതീയ സംഘര്‍ഷമാണ് സിനിമയുടെ കേന്ദ്ര പ്രമേയം. തിയ്യറ്റര്‍ റിലീസില്‍ മാമന്നനായി അഭിനയിച്ച വടിവേലുവും സിനിമ മുന്നോട്ട് വെച്ച ദലിത് രാഷ്ട്രിയ പ്രമേയവും പൊതുവില്‍ സ്വീകാര്യത നേടിയിരുന്നു. എന്നാല്‍ സിനിമ കൈവരിച്ച പൊതു സ്വീകാര്യതയ്ക്ക് എതിരായിContinue Reading

ചരിത്രത്തിലെ ഏറ്റവും വലിയ അധികാരപുനർവിതരണം നിർമ്മിത ബുദ്ധിയുടെ സാങ്കേതികതയിലൂടെ നാം കാണാൻ പോകുകയാണ് . മാനവജീവിതപരിതസ്ഥിതി സഹസ്രാബ്ദങ്ങളിലെ സാങ്കേതികവിദ്യയുടെ തുടർച്ചയായ വളര്‍ച്ചയിലൂടെയാണ് ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത് . തീയുടെ കണ്ടുപിടുത്തം, ചക്രത്തിന്‍റെ കണ്ടുപിടുത്തം, വൈദ്യുതിയുടെ ഉപയോഗം എന്നിവയെല്ലാം നാഗരികതയുടെ പരിവർത്തനഘട്ടങ്ങളായിരുന്നു . അവയോരോന്നും നടന്നത് അപകടകരമായ പരീക്ഷണങ്ങളിലൂടെയാണ്. പിന്നീടവ ലോകമെമ്പാടും പടർന്നു. സമാനമായ പാതകള്‍ പിന്തുടര്‍ന്ന് സാങ്കേതികരംഗത്ത് വിപ്ലവകരമായ പുരോഗതി കൈവരിക്കാന്‍ നമുക്കായി. ശരാശരി മനുഷ്യന്‍റെ ജീവിതനിലവാരം എല്ലാ മേഖലകളിലുംContinue Reading

ആഗോള താപനയുഗം അവസാനിച്ചു; ഇനി നാം അഭിമുഖീകരിക്കേണ്ടിവരുന്നത് ഭൂമി തിളയ്ക്കുന്ന ഒരു യുഗത്തെയാണെന്ന് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോഴത്തെ താപനസാഹചര്യങ്ങളിൽ അനുഭവപ്പെട്ടുവരുന്ന ഉഷ്‌ണതരംഗങ്ങളും മറ്റു കാലാവസ്ഥാ അനുബന്ധ തീക്ഷ്‌ണ പ്രതിഭാസങ്ങളും നിരന്തരവും കൂടുതൽ വ്യാപകവും മാരകവുമായി അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് “തിളയ്ക്കുന്ന ഭൂമി” (Global boiling) എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് . കാലാവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങൾ ഒരു ആഡംബരമല്ലെന്നും മറിച്ച്, അടിയന്തിരമായി അനുവർത്തിക്കേണ്ട അവശ്യ നടപടിക്രമങ്ങളാണെന്നും ഓർമ്മപെടുത്തുന്നവയാണ് അന്തരീക്ഷതാപനത്തിൽContinue Reading

സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവ്വീസ് ഓർഗനൈസേഷന്റെ സ്ഥാപകനായ ഡോ. ബിന്ദേശ്വർ പഥക്, തന്റെ 80 മത്തെ വയസ്സിൽ അന്തരിച്ചത് വലിയ വാർത്തയായില്ല. അഞ്ച് പതിറ്റാണ്ടുകളായി രാജ്യവ്യാപകമായി ഒരു ശുചിത്വ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചതിന് ഇന്ത്യയിലും ലോകമെമ്പാടും വ്യാപകമായി അദ്ദേഹം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ശൗചാലയങ്ങൾ വാങ്ങാൻ കഴിയാത്ത ദശലക്ഷക്കണക്കിന് ദരിദ്രരുടെയും, മാനുവൽ തോട്ടിപ്പണിക്കാരായി ജോലി ചെയ്യുന്നവരുടെയും, താഴ്ന്ന ജാതി കാരണം സമൂഹത്തിൽ കടുത്ത വിവേചനം നേരിടുന്നവരുടെയും ജീവിതത്തിൽ അദ്ദേഹത്തിന്റെ സംഭാവനContinue Reading