വേണുഗോപാൽ കെ.ബി (Page 2)

വൈക്കം സ്വദേശി. ബ്രൂണേയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. സോഷ്യൽ നെറ്റ്‌വർക്കിൽ സജീവമായി എഴുതുന്നു

ഒരു അദ്ധ്യാപകൻ എന്ന നിലയ്ക്ക്, അതും സ്‌കൂൾ കോളേജ് തലങ്ങളിൽ മാത്രമല്ല, രണ്ട് തലങ്ങളിലും പൊതു വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നീ മേഖലകളിലും, വിദേശത്ത് പ്രൊഫെഷണൽ വിദ്യാഭ്യാസ മേഖലയിലും അധ്യാപകനായി പ്രവർത്തിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, കുറെ കാലമായി പലതും പറയണമെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ഈയിടെ ഈ ചോദ്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചത് നമ്മുടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ഷാനവാസ്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി എന്നിവരുടെ അഭിപ്രായ പ്രകടനങ്ങളാണ്.Continue Reading

സാധാരണ ചർച്ച ചെയ്യപ്പെടാറുള്ളത് പോലെ ഈ സിനിമയെ കുറിച്ച് ഉയരുന്ന വിവാദങ്ങളെ കലയുടെ, സർഗ്ഗ പ്രവൃത്തിയുടെ അഥവാ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാൻ കഴിയുമോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. അതിനൊപ്പം തന്നെ, നെല്ലിനെ നെല്ലായും പതിരിനെ പതിരായും കാണാൻ തക്ക കഴിവും വിവേകവും പക്വതയും ഒക്കെ സ്വായത്തമാക്കിയ ഒരു സമൂഹമാണ് കേരളത്തിലേത് എന്നും അതിനാൽ പ്രസ്തുത സിനിമയെ കുറിച്ച് യാതൊരു ആശങ്കയ്ക്കും ഇടയില്ലെന്ന ന്യായവാദവും ഉയർന്ന് കേൾക്കുന്നുണ്ട്. അങ്ങനെ ആയിരിക്കെ,Continue Reading

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ , തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷContinue Reading

  ഏറ്റവും ചുരുക്കി പറഞ്ഞാൽ, ഒരു തിരഞ്ഞെടുപ്പിൽ രണ്ടോ അതിലധികമോ പാർട്ടികളെ അഥവാ മുന്നണികളെ അവയുടെ മൂല്യങ്ങളുടെയും ആശയങ്ങളുടെയും ആദർശങ്ങളുടെയും പേരിൽ വിലയിരുത്തിക്കൊണ്ട് അവരിൽ ഏറ്റവും മെച്ചമെന്ന് തോന്നുന്ന പാർട്ടിക്ക് അഥവാ മുന്നണിക്ക് ജനം തങ്ങളുടെ സമ്മതി ദാനത്തിലൂടെ അംഗീകാരം നൽകുകയാണ് ചെയ്യേണ്ടത്. എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനം വിലയിരുത്തപ്പെടേണ്ടത് എന്ന കാര്യത്തിൽ ഇന്ന് ജനങ്ങൾക്ക് യാതൊരു വ്യക്തതയും ഇല്ലാതായിരിക്കുന്നു. ഒരു പക്ഷെ, ഇന്നത്തെ മുഖ്യ രണ്ടുContinue Reading

  [dropcap]ഇ[/dropcap]ലക്ട്രിസിറ്റി ബില്ല് കണ്ട് തല ചുറ്റി വീണ അനുഭവം നിങ്ങൾക്ക് ഒരുപക്ഷേ ഉണ്ടായിട്ടുണ്ടാവില്ല. പക്ഷേ, അതിനോടടുത്ത്‌ നില്‍ക്കുന്ന അനുഭവ കഥകള്‍  കേട്ടിട്ടുണ്ടാകും തീര്‍ച്ച. പലതരം സേവനങ്ങൾക്കുമുള്ള ബില്ലുകൾ പലപ്പോഴും നമ്മള റിയാതെ നമ്മളെ കൊള്ളയടിക്കാനുള്ള  വഴിയായിത്തീര്‍ന്നിരിക്കുന്നു  നമ്മുടെ നാട്ടിൽ. വെറുതെയാണോ സേവന രംഗത്തേക്ക് വരാൻ സ്വകാര്യ കമ്പനികൾ അടങ്ങാത്ത താല്പര്യം കാട്ടുന്നത്! ദില്ലി സംസ്ഥാനത്ത് വൈദ്യുതി വിതരണം നടത്തുന്നത് മുഖ്യമായും മൂന്ന് കമ്പനികളാണ്. അവരുടെ കണക്കറ്റ “നഷ്ടം” മൂലംContinue Reading