പൂമുഖം LITERATUREകവിത വാലന്റൈൻസ് ഡേ

വാലന്റൈൻസ് ഡേ

 

പ്രണയ മാപിനിയിൽ 
സൂചിക
പൂജ്യത്തിൽ
തൊട്ടു നിൽക്കുന്നു

സൈബർ
പ്രണയസന്ദേശങ്ങൾ
ഉന്മാദത്തിന്റെ
മഷിമണമില്ലാതെ
വരണ്ടു കിടക്കുന്നു

ഹൃദയത്തിൽ നിന്നും
ഹൃദയത്തിലേക്കുള്ള
പാതകളിലെ
പൂമരങ്ങളെ വീഴ്ത്തി
മൊബൈൽ ടവറുകൾ
നിരന്നു നിൽക്കുന്നു

കീപാഡുകളിൽ വീഴുന്ന
താളമില്ലാ താളങ്ങളിൽ
പ്രണയികളുടെ
നുണകൾ
പെരുക്കുന്നു..

ഹാപ്പി വാലന്റൈൻസ് ഡേ
എന്നൊരു
ഒറ്റവരിമാത്രം
വികാര രഹിതമായ്
പലരിലേക്കും
പകർത്തപ്പെടുന്നു.

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.