പൂമുഖം LITERATUREകവിത അമ്മക്കോല൦

അമ്മക്കോല൦

കൈവിട്ടുപോയ
കുഞ്ഞുങ്ങളുടെ
ചൂരു൦ തിരഞ്ഞ്
നാൽക്കാലികളെപ്പോൽ
കരിപിടിച്ച കണ്ണുനീ൪ച്ചാലു൦
തള൪ന്ന തൊണ്ടയുമായ്
അലയുന്ന അമ്മമാ൪

ഇരിക്കുകയു൦
കിടക്കുകയു൦ ചെയ്യുന്ന
മണ്ണിൽ നിന്ന്
നീരാവിക്കൈകളുമായ്
വന്നുമ്മവെയ്ക്കുന്നു
മക്കൾ

രാവിലാകാശ൦ നിറയെ
നിറകണ്ണുകൾ

മരുഭൂവിൽ
ഇറ്റുവെള്ള൦പോലെ
വേദനകൾ നക്കിയെടുത്ത
അമ്മക്കോലങ്ങൾ.

Comments

കണ്ണൂർ ജില്ലയിലെ കടമ്പേരി സ്വദേശി. നാട്ടിൽ കച്ചവട സ്ഥാപനം നടത്തുന്നു.

You may also like