August 2025 (Page 2)

റിട്ടയേർഡ് ബ്രിഗേഡിയർ രാമചന്ദ്രൻ നായർ ഞങ്ങൾ കോളനിനിവാസികൾക്ക് പ്രിയപ്പെട്ട രമേട്ടനാണ്. രാമേട്ടൻ ഞങ്ങളുടെ ബോധമണ്ഡലത്തിലെ അമാനുഷിക വ്യക്തിത്വം തന്നെ. എന്നാൽ ഇന്ന് കോളനിനിവാസികളെ ദുഃഖത്തിലാഴ്ത്തി അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഞങ്ങളുടെ വിശാലമായ ഹൗസിങ് കോളനിയുടെ ഗേറ്റ് കടന്നുവന്നുകൊണ്ടിരിക്കുകയാണ്.രാമേട്ടന്റെ വേർപാടിനെക്കുറിച്ച് അടക്കം പറഞ്ഞുകൊണ്ട് കോളനിനിവാസികൾ അതിരാവിലെ തന്നെ അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റിനു മുൻപിൽ കൂട്ടംകൂടി നിന്നു. വര : മധുസൂധനൻ അപ്പുറത്ത് കോളനി ഭരണസമിതിയിൽ അംഗങ്ങളായുള്ള ഞങ്ങൾ രാത്രി തന്നെContinue Reading

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും, വംശീയ ഉന്മൂലനത്തിനും വ്യാപാര ഉപരോധങ്ങൾക്കും ലോക സമാധാനം വഴിമാറുന്ന ഘട്ടത്തിലാണ് രാജ്യം 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. മുതലാളിത്തത്തിന്റെ ജീർണോന്മുഖത തുറന്ന വിപണിയും, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സ്വതന്ത്ര സഞ്ചാരവും ഉപേക്ഷിച്ച് ഉപരോധങ്ങളും ഉയർന്ന തീരുവകളും ഏർപ്പെടുത്തി കത്തി വേഷമാടുകയാണ്. അമേരിക്കൻ black mailing ന് വഴങ്ങാതെ നയതന്ത്രത്തിന്റെയും ചർച്ചയുടെയും സാധ്യതകൾ സംയമനത്തോടെ പരിശോധിക്കുകയും ഒപ്പം പുതിയ വ്യാപാര സഖ്യങ്ങളും വിപണികളും കണ്ടെത്താൻ ശ്രമിക്കുകയുമാണ് രാജ്യം. രാജ്യത്തിനകത്തുംContinue Reading

ദാർ എൽ ബച്ചയും ജാർഡിൻ മാർജോറെല്ലയും 1910ൽ മൊറോക്കോയിലെ സുൽത്താൻ ആയിരുന്നു മൂലി യൂസുഫിൻ്റെ ഗ്രാൻഡ് വസീർ ആയിരുന്നു താമി എൽ ഗ്ലഓയിയുടെ താമസസ്ഥലം ആയാണ് ഇത് മന്ദിരം നിർമ്മിക്കപ്പെട്ടത്. ഫ്രഞ്ച് അധിനിവേശകാലത്ത് ഇദ്ദേഹം അവരുടെ വിശ്വസ്ഥനും അത് കൊണ്ട് തന്നെ ശക്തനും ആയിരുന്നു. തൻ്റെ അധികാരവും പ്രതാപവും പ്രദർശിപ്പിക്കുന്ന വിധത്തിൽ ആഡംബരപൂർണ്ണമായ ഒരു കൊട്ടാരമാണ് അന്ന് നിർമ്മിക്കപ്പെട്ടത്. ദശകങ്ങൾക്ക് ശേഷം 2017 ലാണ് ഇത് പുനർനിർമ്മിച്ച് മ്യൂസിയം ആയിContinue Reading

കൃത്യവും രേഖകളുടെ പിൻബലമുള്ളതും ആയ തെളിവുകളോടെയാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ എങ്ങനെ വോട്ട് കൃത്രിമം നടന്നുവെന്ന് പത്രസമ്മേളനം വിളിച്ചു കുട്ടി രാജ്യത്തോട് വിവരിച്ചത്. ഒരേ ഐ ഡി യിൽ പല ബൂത്തുകളിൽ വോട്ട് വീട്ടു നമ്പർ പൂജ്യവും അച്ഛന്‍റെ പേര്അക്ഷരമാലയും ആയ ഐ ഡി കൾ ഒരേ മേൽവിലാസത്തിൽ നിന്ന് 60/70 വോട്ടർമാർ ബീർ കടയുടെ മേൽവിലാസത്തിൽ ഡസൻ കണക്കിന് വോട്ടർമാർ 70 ഉം 90 ഉംContinue Reading

”ഇക്കാണിക്കുന്ന ഗോഷ്ടിയാണോ മോഹിനിയാട്ടവും ഭരതനാട്യവും, ” ദേവിക ധർമ്മരോഷം കൊണ്ടു. ”ഇങ്ങനെ വികാരം കൊള്ളാതെ എന്റമ്മേ, ” മകൾ അമ്മയെ ചെറുതായൊന്നു ശാസിച്ചു, ” ആ പെൺകുട്ടികൾ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ, ” അവൾ തുടർന്നു. ഓ, അങ്ങനെയൊരു വശം ചിന്തിച്ചതേയില്ലല്ലോ എന്ന് ദേവികയ്ക്കു സ്വയം നാണക്കേടു തോന്നി. കുട്ടികൾ അവധിക്കു വന്നപ്പോൾ അവരുടെ നിർബന്ധത്തിനു വഴങ്ങി കോവളത്തെ നക്ഷത്ര റിസോർട്ടിൽ രണ്ടു ദിവസം തങ്ങുകയായിരുന്നു അവരെല്ലാവരും. രാത്രി ഭക്ഷണംContinue Reading