കാടകം (അദ്ധ്യായം-10)
നാൽപ്പത്തിയേഴ് ഒരാഴ്ചയുടെ ഇടവേളയിൽ പരസ്പരം സന്ദർശിക്കുക എന്നതാണ് കാട്ടിൽനിന്ന് തിരികെ എത്തിയ ശേഷം സ്റ്റെല്ലയുടെയും ഹേമയുടെയും രീതി. ഡോക്ടർ ജോസിന്റെ ആലോചന ഉറയ്ക്കുന്ന ലക്ഷണം കാണിച്ചു തുടങ്ങിയ സമയത്ത് സ്റ്റെല്ല ഹേമയുടെ വീട്ടിലെത്തി. ‘നമുക്കൊന്ന് നടന്നാലോ?,’ സ്റ്റെല്ല ചോദിച്ചു. ‘എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.’ ‘പിന്നെന്താ. നമുക്ക് ജങ്ക്ഷൻ വരെ നടക്കാം. എനിക്ക് തയ്യൽക്കടയിൽ നിന്ന് ബ്ലൗസും വാങ്ങാം, നിന്റെ വിശേഷവും കേൾക്കാം.’ ‘ആവശ്യമില്ലാത്ത ഒരു കാര്യമാണ്.’ ഹേമയുമൊത്ത്Continue Reading




















