December 2024 (Page 3)

മരിച്ചു പോയ മനുഷ്യരോളം പാർശ്വവത്കരിക്കപ്പെട്ടർഭൂമിയിൽ ആരുമില്ല പ്രതികരിക്കാൻ കഴിയില്ലെന്നആനുകൂല്യം മുതലാക്കിമറമാടുകയോ,ദഹിപ്പിക്കുകയോ ചെയ്തവരെസ്വന്തം ജീവിതത്തിൽ നിന്ന് തള്ളിമാറ്റുന്നു ജീവിക്കുന്നവർ! നാവനങ്ങുന്നില്ലെന്നതു കൊണ്ടുമാത്രം അവർക്ക് ഭാഷനഷ്ടമായിഎന്ന് വിധിക്കുന്നു! മുഖത്ത് ഭാവങ്ങൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന ന്യായത്തിൽഅവരുടെ വികാരങ്ങളെതിരിച്ചറിയാൻ കൂട്ടാക്കാതിരിക്കുന്നു! തല്ലിക്കൊല്ലുന്ന ആൾക്കൂട്ടത്തോട്കൊല്ലപ്പെട്ട മനുഷ്യനൊന്നും മിണ്ടാനില്ലെന്ന് മനസ്സിലാക്കുന്നു എന്തിനാണെന്നെഅടിച്ചുകൊന്നതെന്ന്അയാൾ തീർച്ചയായും ചോദിക്കുന്നുണ്ടാകും! വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ ബോംബർ വിമാനങ്ങൾതുപ്പിയ തീയിൽവെന്തു പോയ കുഞ്ഞുങ്ങൾ“നിന്നെയിനി കളിക്കാൻ കൂട്ടില്ലെന്നു വൈമാനികനോട്‌ പിണങ്ങുന്നുണ്ടാകും! കടംകയറിആത്മഹത്യചെയ്‌ത കർഷകൻറീത്തുവെക്കാൻ വന്ന നേതാവിനോട്‌“നീയൊക്കെ എന്റെജീവിതം തുലച്ചില്ലേ?എന്നപരിഭവിക്കുന്നുണ്ടാകുംContinue Reading

അൻപത്തിയൊന്ന് കൈനിറയെ പണവും സമ്മാനങ്ങളുമായാണ് രാജൻ കാട്ടിലെത്താറ്. മിക്കവാറും ഹസനൂരിൽ എത്തി പരിചയമുള്ള ഒരു വീട്ടിൽ രണ്ട് ദിവസം തങ്ങും. ചുപ്പൻ എത്തിയാൽ ഒപ്പം കാട്ടിലേക്ക് പോകും. ഹസനൂരിലുള്ള ചുപ്പന്റെ ഒന്നുരണ്ട് പരിചയക്കാരും കൂടെ ചെല്ലും. യാത്രയിൽ ഉടനീളം ചുപ്പൻ ഒരു കാര്യം പറഞ്ഞ് രാജനെ ബുദ്ധിമുട്ടിക്കും- കല്യാണം. കാന്തിയുടെ ഏറ്റവും ഇളയ സഹോദരി തേനിക്ക് കല്യാണപ്രായം ആയിരിക്കുന്നു. നല്ല ഉയരവും ശരീരപുഷ്ടിയും ഉള്ള പെണ്ണാണ്. രാജന് നന്നായി ചേരും.Continue Reading

‘എന്തെല്ലാം ജീവിതത്തിൽ സഹിക്കണമെന്ന ചിന്തക്ക് കനംവെച്ചു. എവിടെയോ പ്രകാശം പരക്കുമെന്ന ശുഭപ്രതീക്ഷയിൽ സർവ്വ സാഹസങ്ങൾക്കും മുതിരുന്ന മനുഷ്യരുടെ കഥയോർത്ത് സങ്കടപ്പെടാൻ സമയമില്ല. ഓരോരുത്തരും വലിയ കഥകളായി ജീവിക്കുകയാണ് ബോംബെയിൽ. സാദിഖും നാസറും പറഞ്ഞതു പോലെ വൈവിദ്ധ്യാനുഭവങ്ങളിലൂടെ കടന്നു പോവുകയാണ് പലരും. ആരും അറിയാതെ, ആരോടും പറയാതെ പകർത്താതെ ദൈവസന്നിധിയിലേക്ക് യാത്രപോയ മനുഷ്യർക്ക് പറയാൻ എത്രയെത്ര അനുഭവകഥകളുണ്ടാവും. പിൽക്കാല സമൂഹത്തിന് തണലേകാൻ വെയിൽകൊണ്ട മനുഷ്യർ. അവർ വെട്ടിത്തെളിച്ച പാതകളിലൂടെ സഞ്ചരിച്ചാണ് പലരുംContinue Reading

ഒറ്റയ്ക്കു യാത്രപോകുമ്പോൾ വായനയ്ക്കായി ചിലപുസ്തകങ്ങളും ഞാൻ കൂടെക്കരുതാറുണ്ട്. കാർ യാത്രയിലോ ബസ്സുയാത്രയിലോ വായന പ്രയാസമാണ്. കാരണം പ്രകൃതിയുടെ വിന്യാസങ്ങൾ കൈയകലത്തിൽ നിൽക്കുമ്പോൾ കഥകളോ നോവലോ ഒന്നും വായനയ്ക്ക് വഴങ്ങുകയില്ല. എന്നാൽ കവിതയുടെ നിത്യഭാസുരമായ ഇത്തിരിപ്പൂവിടലിന് സാദ്ധ്യതയുണ്ടുതാനും! ശ്രദ്ധിച്ചുനോക്കിയാൽ മതി, ഭൂമിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ കവികളുപേക്ഷിച്ചു പോയ സൂചകങ്ങൾ നമുക്ക് കാണാൻ കഴിയും. ഞങ്ങളുടെ അയൽനാടായ കടമ്മനിട്ടയിലൂടെ യാത്രപോകുമ്പോൾ കവിയുടെ മുഴങ്ങുന്നസ്വരത്തിലൂടെ കാറ്റെന്നെ സദാതൊട്ടുകൊണ്ടിരിക്കും. കൊല്ലത്തുപോയിട്ട് ആറന്മുളയിലേക്കു മടങ്ങുമ്പോൾContinue Reading

പെൺജീവിതംഒരുകെട്ടുപുള്ളിയാകുന്നു.ഒരക്ഷരമാലയിലുംസ്ഥാനമില്ലാത്തൊരുകെട്ടുപുള്ളി. **നിന്റെ മൗനത്തിൻ കൂർത്ത വക്കിൽ തട്ടിഎൻ ഹൃദയം ചോരവാർന്നിടുമ്പോൾനിൻമിഴിയിൽത്തന്നെ സാന്ത്വനം തേടിഇന്നും, പാവമെൻ ഹൃദയവും ഞാനും…. **നീയധികമൊന്നും പറയണമെന്നില്ല. കണ്ണിൽ നോക്കി ഇരിക്കണമെന്നുമില്ല. ഒന്നോ രണ്ടോ വാക്ക്..ഒട്ടും കൂടുതൽ വേണ്ട. ഉള്ളിൽ ഉള്ളത് മുഴുവൻ നിന്റെ കണ്ണുകളുടെ ആഴങ്ങളിൽ മറച്ച് നേർത്ത ചിരി ഒളിപ്പിച്ചു വച്ചഒന്നോ രണ്ടോ വാക്ക്… നിന്റെയുള്ളിൽ ഞാനുണ്ടെന്ന്പറയാതെ പറയാൻ കഴിയുന്നഅത്രയും കുറച്ച്.. നീയും ഞാനും തമ്മിൽ അകലുന്നില്ലെന്ന് എന്നെ വിശ്വസിപ്പിക്കാൻ മാത്രം കുറച്ച്.. **ജോലിContinue Reading