പ്രശാന്തൻ കൊളച്ചേരി

കണ്ണൂർ കൊളച്ചേരി സ്വദേശി. 15 വർഷമായി പ്രവാസി. "വെളിച്ചത്തിലേക്കുള്ളവഴി" സി കെ ചന്ദ്രപ്പൻ സാഹിത്യ മൽസരത്തിൽ ചെറുകഥയ്ക്കുള്ള സമ്മാനവും, ഏഴിരം എന്ന കഥ ഓവർസീസ് മലയാളി അസോസിയേഷൻ്റെ പ്രഥമ ബോസ് കുഞ്ചേരി ചെറുകഥാ പുരസ്കാരവും നേടിയിട്ടുണ്ട്. തൃശൂർ സമത ബുക്സിൻ്റെ 'ലോക മലയാള കഥ' എന്ന സമാഹാരത്തിൽ 'യൊറൂബാ' എന്ന ചെറുകഥ തിരഞ്ഞെടുക്കപ്പെട്ടു.

സനിജ ഇരുന്നതിൻ്റെ എതിർവശം കുറെക്കൂടി വലത്തോട്ട് മാറിയുള്ള കസേരയിൽ അൻപത് വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ ഇരിപ്പുണ്ട്. അവർ ഇരുന്നതിന് തൊട്ടടുത്തുള്ള കസേരയിൽ മറ്റൊരാൾ കൂടി വന്നിരുന്നതോടെ അവരുടെ സ്വസ്ഥത നഷ്ടമായത് പോലെ തോന്നിച്ചു. ഇത്രയൊക്കെ പേടി വേണോ..!ഡോക്ടർ രാജശേഖരൻ എന്ന് നീലനിറമുളള ബോർഡിൽ വെള്ള അക്ഷരങ്ങൾ പതിച്ചതിന് താഴെ ഇടത് കൈമുട്ട് ചുമരിൽ കുത്തി നിന്നുകൊണ്ടുള്ള ഫോൺ സംഭാഷണം കഴിഞ്ഞപ്പോൾ സനിജയിരുന്ന അതേ മരബെഞ്ചിൽ അവളുടെ അച്ഛനും വന്നിരുന്നു.Continue Reading