അക്ബർ അണ്ടത്തോട്

തൃശൂർ ജില്ലയിൽ, അണ്ടത്തോട് സ്വദേശി. ഇപ്പോൾ അബുദാബിയിൽ. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകൾ എഴുതുന്നു.

"ഉണ്മയുടെ ആകാശം" കവിതാ സമാഹാരം പ്രസിദ്ധീകൃതമായിട്ടുണ്ട്.

"കടൽ" എന്ന കവിതക്ക് യുഎഇ പാം അക്ഷരതൂലിക കവിതാ പുരസ്കാരവും "നാതൂർ" എന്ന കവിതക്ക് യുഎഇ അക്ഷരക്കൂട്ടം സിൽവർ ജൂബിലി കവിതാ പുരസ്കാരവും ലഭിച്ചു.

ഒന്ന് മടപ്പാട്ടപ്പറമ്പിൽപുഞ്ചക്കുളത്തിൽപുന്നമരത്തിൻ വേരിലൂന്നികുളിക്കാനിറങ്ങി കുളിരു തൊട്ടുതിരിഞ്ഞു നോക്കിയാൽപാമ്പു ചുറ്റിപ്പിണഞ്ഞെന്നോണംപുന്നമരത്തിൻ വേരിനാലൊരു പൊത്ത്;ആ പൊത്തിൽ പാമ്പുണ്ടെന്നു വെപ്പ്.പാമ്പിൻ കൊത്തു പേടിച്ചുചണ്ടി നീക്കി മുങ്ങിപ്പൊങ്ങിയ ബാല്യംകൊത്തുകൊള്ളാതെ മുതിർന്നതിനാൽഒരു കുളിക്കവിത എഴുതാൻഭാഗ്യമുണ്ടായി. രണ്ട് ദിനേന മോന്തിക്ക്കടലിൻ്റെ പടിഞ്ഞാറെക്കടവിൽസൂര്യൻ കുളിക്കാനിറങ്ങുന്നു.ഇക്കുളിയില്ലാതെങ്ങനെനാളെ വെളുക്കും?കുളിക്കാതെ വെളുക്കുമെന്നത്പൂശിയ ചായംഇളകാതെ നോക്കും വ്യാമോഹം! മൂന്ന് മീനുകൾക്കു കുളിജീവിതത്തിൻ്റെ പര്യായം;കര മരണത്തിൻ്റെ മറുവാക്ക്! നാല് വെള്ളിയാഴ്ചയെ കുളിപ്പിച്ചൊരുക്കിബാപ്പ പൂമുഖത്തിരുന്നാൽഅത്തറും കൊണ്ട് കാറ്റുണ്ടാകുംപള്ളിയിലേക്കു ചൂളം കുത്തുന്നു. അഞ്ച് ഒരു തുള്ളി നനയാതെയുംകുളിക്കാമെന്ന്പെരുമഴയത്തൊരു ചേമ്പിലപ്പാഠം. ആറ്Continue Reading