കിണറിനെ കേള്‍ക്കുന്ന വിധം
പ്രധാന നിരത്തില്‍ നിന്നും വീട്ടിലേക്ക് പുറപ്പെടുന്ന വഴിതീരെ മെലിഞ്ഞതാണെങ്കിലുംമുറ്റത്തു നിന്നാല്‍വയലറ്റം വരെ കാണാമെന്ന കാരണത്തിനായിരുന്നുഊന്നല്‍. വീട്,പരസ്പരം മുഖം നോക്കുന്ന രണ്ടു മുറികളും പ്രാരബ്ധങ്ങളെസമൃദ്ധിയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ളഒരടുക്കളയുമായി മുതിര്‍ന്നെന്നു തോന്നിയപ്പോള്‍ ഒട്ടുംവൈകാതെ, പുകയറിയാത്ത അതിന്‍റെ പുത്തനടുപ്പിൽപാലുകാച്ചാന്‍ വെച്ചു. കിഴക്കോട്ട് ചരിച്ചുവെച്ച ചെറിയ സ്റ്റീല്‍കലത്തിലെ പാല്‍തിളപ്പിലേക്ക് കണ്ണോര്‍ത്തു നില്ക്കുമ്പോള്‍ ആരോവിളിച്ചെന്ന തോന്നലില്‍ പുറത്തേക്ക് വന്നതാണ്. മുറ്റത്ത് അതിരുപറ്റി നിര്‍ത്താന്‍ പാകത്തില്‍,ആള്‍മറയടക്കം ഒരു കിണറിരിക്കുന്നു. ഇതെപ്പോ!എന്ന ആശ്ചര്യത്തെ കെടുത്താന്‍, അതുവരെയും വെള്ളം തന്നഅയല്‍ക്കാരന്റെ മൊഴിContinue Reading





















