ഇസ്താംബൂൾ നാമ (ഭാഗം-10)
ഹിപ്പൊഡ്രോം ഫുട്ബോൾമൈതാനത്തിന്‍റെ വലിപ്പമുള്ള, കല്ലുകൾ പാകിയ ഒരു തുറന്ന സ്ഥലമാണിത്. അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ഹിപ്പോഡ്രോമിന്‍റെ ചരിത്രം എ ഡി203ൽ തുടങ്ങുന്നു. അന്നത്തെ ചക്രവർത്തിയായിരുന്ന എമ്പറർ സെപ്റ്റിമസ് സെവെറസ് ബൈസാന്റിയം പട്ടണം പുതുക്കിപ്പണിഞ്ഞ കാലത്താണ് ഇതിൻ്റെയും നിർമ്മാണം നടന്നത്. പിന്നീട് കോൺസ്റ്റാൻ്റൈൻ ചക്രവർത്തി ഇത് നവീകരിക്കുകയും വിശാലമാക്കുകയും ചെയ്തു. ഗ്രീക്ക്ഭാഷയിൽ ഹിപ്പോസ് എന്നാൽ കുതിര എന്നും ഡ്രോമോസ് എന്നാൽ വഴി എന്നും അര്‍ത്ഥമുണ്ട്. കുതിരയോട്ടം പതിവായി നടക്കുന്ന ഇടമായതിനാലാണ് ഈContinue Reading





















