August 2024 (Page 3)

താങ്കൾ ഊർസുലയെവരച്ചിരിക്കുന്നതുകാണുമ്പോൾ നമുക്ക് നമ്മുടെകല്യാണിമാരെഓർമ്മ വരുന്നു ഏകാന്തതയുടെഎത്ര സ൦വത്സരങ്ങൾഅവർ നരച്ച മഴവില്ലു പോലെചേറ്റു കണ്ടത്തിൽകുത്തി നിർത്തപ്പെട്ടിരിക്കുന്നു കിഴക്കുദിച്ച്പടിഞ്ഞാറസ്തമിക്കു൦സൂര്യനെപ്പോൽ കതിരാഴ്ത്തിയാഴ്ത്തിമൃതദേഹ൦ പോലെവിളറി വെളുക്കുമവർ ഇത്തിരി വെട്ടത്തിന്റെവിളുമ്പുകളിൽപിടക്കുന്ന ഹൃദയവുമടക്കിഞങ്ങളിരിക്കു൦ പൊടുന്നനെയാവു൦കൊഴുത്ത ഇരുട്ടിൽ നിന്നുമവർവെളിച്ചപ്പെടുക ഞങ്ങളവരെപൂച്ചകളെപ്പോൽഉരുമ്മാൻ തുടങ്ങു൦ താമസിയാതെഅത്ഭുതങ്ങളുടെകെട്ടഴിയു൦ ഞവുണിക്കയു൦ *കുഞ്ഞൻ കാരാമയു൦ആമ്പലു൦, പൂന്തേനു൦എന്നു വേണ്ടകണ്ണിൽ കണ്ടനിറങ്ങളെല്ലാമവർചാലിച്ചെടുക്കു൦ നിറഭേദങ്ങളാഘോഷിക്കുന്നവലിയ വെള്ളത്തിരശ്ശീലയാണ്ഞങ്ങളെന്ന്ആ അല്പപ്രാണികൾക്ക്അറിയാമായിരുന്നു കുഞ്ഞൻ കാരാമയ്ക്ക്ഒരുദിവസ൦ ആൺപേരു വീണുപിറ്റേന്ന് പെൺപേരു൦ കല്യാണിമാരടുത്തുള്ള നേരത്ത്ഞങ്ങൾ ഭൂമിയിൽ നിന്നുയരു൦ആകാശത്തു നിന്ന്ശലഭമഴ പെയ്യു൦ ഞങ്ങളാനാളുകളിൽദൈവത്തെപ്പോലെ ചിരിച്ചു ഉഴുന്നുവയലിലെമാന്ത്രിക കഥകൾ കേട്ട്പുല്ല്പായയിൽതലങ്ങു൦Continue Reading

ശനിയാഴ്ച വൈകിട്ട് കുറുപ്പങ്കിളിന്റെ വീട്ടിലെ ഡിന്നറിന് പോകാൻ കൂട്ടുവരാമോ എന്നു ലളിതയാന്റി ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചത് സത്യത്തിൽ സമയം ഉണ്ടായിട്ടല്ല. വീക്എൻഡിൽ കോഫീകൾച്ചറിലെ പണിയും കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയം നന്നായി അദ്ധ്വാനിച്ചെങ്കിൽ മാത്രമേ തിങ്കളാഴ്ചയ്ക്ക് മുൻപ് അസൈൻമെന്റുകൾ തീരുകയുള്ളൂ. ഞാൻ യൂണിവേഴ്സിറ്റി ഓഫ് ആൽബെർടയിൽ പഠിക്കാൻ വന്നപ്പോൾ മുതൽ പല കാര്യങ്ങൾക്കും സഹായിക്കുന്നത് ആൻറിയാണ്. തിരക്കാണെന്നു പറഞ്ഞൊഴിയാനാവില്ല. ആന്റിയുടെ ചെറിയ സുഹൃദ്സംഘത്തിൽ എല്ലാവരും തൊള്ളായിരത്തിഎഴുപതുകളിൽ കാനഡയിലേക്ക് കുടിയേറിയ കാലംContinue Reading

മറ്റൊരു ഒളിമ്പിക് കായിക മാമാങ്കത്തിനുകൂടി തിരശ്ശീല വീണിരിക്കുന്നു. എല്ലാ തവണത്തെയും പോലെ ഇത്തവണയും ഏറെ പ്രതീക്ഷകളുമായാണ് ഇന്ത്യൻ സംഘം പാരീസിലെത്തിയത്. എന്നാൽ ചില നേട്ടങ്ങളെ കോട്ടങ്ങൾ ഗ്രസിച്ചൊരു കാഴ്ച്ചയാണ് അന്തിമ ഫലത്തിൽ വ്യക്തമായത്. രാജ്യത്തെ ഒരു ജില്ലയുടെ ജനസംഖ്യപോലുമില്ലാത്ത രാജ്യങ്ങൾ വരെ സുവർണ്ണനേട്ടങ്ങൾ കൊയ്തപ്പോൾ 145 കോടി ജനസംഖ്യയുള്ള, മാനവവിഭവശേഷിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നാം പോയിന്റ് നിലയിൽ 71 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2020 നേക്കാൾ 1 മെഡൽContinue Reading

അമ്മ തൻ നാവിൽ നിന്നുതിർന്നയക്ഷിക്കഥകൾ ഭയം വിതച്ച ബാല്യം.മുട്ടിറങ്ങും മുടി ,സാന്ധ്യശോഭയുറും നയനദ്വയം ,കുങ്കുമവർണ്ണം തൂവിത്തെറിക്കും കവിൾത്തടം,വിടർന്നുലഞ്ഞ ചുണ്ട് ,വശീകരണമന്ത്രംനിറഞ്ഞുലയും മന്ദഹാസംനിലാവ്തോല്ക്കും വെണ്മവഴിയും ഉടയാടകൾഉയർന്നു താഴും നെഞ്ചിൻ ദ്രുത ചലന നടനചാരുത.പാദപതനമേതുമില്ലാതെതുവൽസ്പർശമേല്പിയ്ക്കാതെഭൗമസഞ്ചാരംഎത്രമേൽ സുന്ദരഭാവംഅത്രമേൽ ക്ഷണവേഗഭീകരം .കാലമെത്ര കടന്നുപോകിലുംഭയമാർന്ന കഥകൾതൻ ഭീകരരാത്രികൾ കേട്ടുറങ്ങിയ നാളുകൾ ഇന്നുനിദ്രാവിഹീന യാമങ്ങൾ..!കഥകളിൽ നിന്ന് പടിയിറങ്ങിയവർപഴമയെ കൊല്ലുന്നു.എനിക്കും നിനക്കുമിടയിൽമടുപ്പില്ലാതെ നിറഞ്ഞുപെയ്യുന്നഅതിജീവനകഥകൾതൻജീവരസം തുളുമ്പി തൂവുന്ന നിറവർണച്ചെപ്പ്.……………………… കവർ : ജ്യോതിസ് പരവൂർContinue Reading

ഇക്കരെ നിന്നു പരുക്കൻവഴിയൂ- ടക്കര പറ്റാനൊരു പുഴു…. കമ്പിളിനൂലിൻ കുപ്പായവുമി- ല്ലമ്പിളി മിന്നും കനവും… വേച്ചു വിറച്ചു വിയർത്തുമുഴച്ചും മൂച്ചു പിടിച്ചും അഴന്നു വലഞ്ഞും ആഞ്ഞു ഞെരിക്കാനേതൊരു കൈ? തേച്ചു തുലയ്ക്കാനേതൊരു കാൽ?! കാണാപ്പേടികൾ ചൂഴേ നെയ്തൊരു വലയിൽ കുതറി വലഞ്ഞും അലകടലിൽ തിര, ചൊരിമണലിന്നല – യിഞ്ചിനു താണ്ടി ഞരമ്പുമിടിപ്പുകൾ പാകിയ വഴിയിൽ പുഴുവിഴയുന്നു. അക്കരയുണ്ടൊരു പച്ചപ്പിൻ തല ചക്കര കാട്ടി വിളിക്കുന്നു അക്കര ചക്കര പിന്നെയുമക്കര- യകന്നുമായുംContinue Reading