April 2024 (Page 2)

ഗ്രാമത്തിൽ കാട് എന്ന് പേരുള്ളഒരാളുണ്ടായിരുന്നു എന്റെകുട്ടിക്കാലത്ത്! കാട് അയാളുടെ നിജമായപേരാണോ,ഇരട്ടപ്പേരാണോ എന്ന്ഞങ്ങൾ കുട്ടികൾക്കറിയില്ല! കാടിന് വീടുണ്ടോ, ഭാര്യയും,കുട്ടികളുമുണ്ടോ എന്നുംചിന്തിച്ചില്ല! കാടിനെ കാണാതെതന്നെകാടിനെ ഞങ്ങൾക്കറിയാം! കാട് നടന്നുപോകുന്നതും,കിടന്നുറങ്ങുന്നതുംസങ്കൽപ്പിക്കാൻഞങ്ങൾക്കായി! തലയിൽ നിറയെ മരങ്ങൾ,വായയിൽ സിംഹംകിടന്നുറങ്ങുന്നു!കണ്ണുകളിൽ നിന്ന് പുഴകൾഉത്ഭവിക്കുന്നുഒരുകൈയിൽ താഴ്‌വാരംമറുകൈയിൽ പർവ്വതംമുതുകിൽ പാറക്കൂട്ടങ്ങൾഉടലാകെ മൃഗങ്ങളും,ഇഴജീവികളും! കാട് ഒരു മനുഷ്യനായിരുന്നു,അയാൾക്ക്ലോറിഓടിക്കലായിരുന്നു ജോലിഒരപകടത്തിൽ മരിച്ചു പോയിഎന്ന സത്യം എനിക്ക്അസത്യമായി തോന്നുന്നു! എന്റെ രജിസ്റ്റരിൽകാട് മരിക്കുന്നേയില്ലകാട് മറ്റേതോ ഗ്രാമത്തിൽമാറിത്താമസിക്കുകയാകാംകൂടുതൽ നിബിഡമായി,കൂടുതൽ വന്യമായജീവിതംതുടരുന്നുണ്ടാകും!കാട് ലോറി ഓടിക്കുന്നത് ,ചായക്കടയിലിരുന്നു ചായകുടിക്കുന്നത്വെളിക്കിരിക്കാൻ പോകുന്നത്…കാട്Continue Reading

നാലുനാൾ മുന്നെ അച്ഛൻ വലിയ കാർഡ്ബോർഡ് പെട്ടി നിറയെ പടക്കങ്ങൾ കൊണ്ടുവരുന്നതിനൊപ്പം വിഷുവും എത്തുന്നു . ഇടനാഴിയിൽ കനത്ത സുരക്ഷാവലയത്തിൽ ഇരിക്കുന്ന പെട്ടിയെ, ഏട്ടനും ദേവനും വലം വെക്കാൻ തുടങ്ങും . ദേവൻ , അമ്മയുടെ വളർത്തു പുത്രൻ , സ്ക്കൂൾ സമയം കഴിഞ്ഞാൽ അച്ഛന്റെ കാര്യക്കാരൻ . ഏട്ടന്റെ വിധ്വംസകപ്രവർത്തനങ്ങളെക്കുറിച്ച് അപ്പപ്പോൾ അമ്മയെ അറിയിക്കുക , എനിക്കെതിരെയുള്ള ഏട്ടന്റെ ഗൂഢാലോചനകൾ പൊളിക്കുക തുടങ്ങിയ അധിക ചുമതലകളും ഉണ്ട് .Continue Reading

മൈക്കെല്‍ ചാന്‍ഡ്‌ലര്‍ ലണ്ടനിലെ കാക്കത്തമ്പുരാനാണിപ്പോള്‍. അങ്ങനെയൊരു വാക്കുണ്ടോ എന്ന സന്ദേഹത്തിനു മുമ്പില്‍ ഞാന്‍ കുറ്റം സമ്മതിച്ചുകൊണ്ടു പറയുകയാണ്‌: ഇല്ല. അതൊരു പുതിയ വാക്കാണ്‌. Ravenmaster എന്ന പദത്തിന്‌ പകരമായി ഞാന്‍ ഇടുന്ന പേരാണത്. കാക്കത്തമ്പുരാട്ടികള്‍ ക്കാണെങ്കില്‍ ഇതുവരെ പുല്ലിം‌ഗവെല്ലുവിളി ഉണ്ടായിട്ടില്ലാത്തതിനാല്‍ കാക്കകള്‍ക്കു വേണ്ടിയുള്ള ഒരു തമ്പുരാനായ മൈക്കെല്‍ ബാര്‍‌ണി ചാന്‍ഡ്‌ലര്‍ക്ക് ഞാന്‍ ആ നമ്മുടെ ഭാഷയില്‍ ആ പദവി നല്‍കുകയാണ്‌. മൈക്കെലിനു വയസ്സ് 56. മുമ്പ് ബ്രിട്ടനിലെ റോയല്‍ മറീന്‍Continue Reading

”എട്ടടീ വീടിരുക്ക്…ഇരുക്ക് മെത്തെയ് ഇങ്കെരുക്ക്…ഇന്തടഞ്ചൈ സുടുകാട്…നീങ്ക ഇരുക്ക മണം തേടിട്ടിങ്കെ…പത്തടി വീടിരുക്കെ…പടുക്ക മെത്തെയ് ഇങ്കിറുക്കെ…പാടടച്ച സുടുകാട്…പടുക്ക മണം തേടിട്ടിങ്കെ…” തൻ്റെ ആക്രിക്കടയിലെ ജീവനക്കാരായ തമിഴന്മാർ താമസിക്കുന്നിടത്തുനിന്ന് പതിവിനു വിപരീതമായി ഈണത്തിൽ അലമുറയിട്ട് പതംപറഞ്ഞുള്ള പാട്ട് കേട്ടതുകൊണ്ടാണ് ഗിരി അങ്ങോട്ട് തിരിച്ചത്. അച്ഛൻ രംഗസ്വാമിയോടൊപ്പം കഴിയുന്ന തേൻമൊഴി, പിണങ്ങിക്കഴിയുന്ന ഭർത്താവിന്റെ മരണവാർത്ത ഏറെ വൈകിയാണെങ്കിലും അറിയാൻ കഴിഞ്ഞതിനെത്തുടർന്ന് കെട്ടുതാലി അറുത്തുമാറ്റുവാനും കാല്‍ വിരലുകളിലെ മോതിരം ഊരുവാനും വേണ്ടി അപദാനങ്ങൾ വാഴ്ത്തിപ്പാടുന്നതാണെന്ന് അറിഞ്ഞപ്പോൾContinue Reading

ചോദ്യം : വിദേശ സർവകലാശാലകൾ കേരളത്തിൽ തുടങ്ങുന്നത് സ്വാഗതർഹമാണോ? എന്തു കൊണ്ട്? നേട്ടങ്ങൾ, കോട്ടങ്ങൾ ഉണ്ടെങ്കിൽ അത്, അനുവദിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ? കേരളത്തില്‍ പല കോളേജുകളിലും ബിരുദത്തിനുള്ള സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായാണ് വാര്‍ത്ത. അത് വര്‍ഷം തോറും ഏറിവരുന്നതിനാല്‍ ഒരു പുതിയ പ്രവണതയാണ് എന്നു പറയാം. അതേസമയം, കേരളത്തിലെ യുവജനങ്ങള്‍ ഒന്നാകെ പഠനവിമുഖരായി മാറുന്നു എന്നു പറയാനായിട്ടില്ല. അത്തരം ഒരു ചിന്ത കൗമാരക്കാരില്‍ പടരുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും. അക്ഷരമെഴുതാന്‍ പോലും അറിയാത്തവര്‍ക്ക്Continue Reading