November 2023 (Page 3)

കച്ചവട സിനിമകളും കലാത്മക സിനിമകളും ആണല്ലോ സിനിമയുടെ എക്കാലത്തെയും ബൈനറികൾ. കലയും ഏതാണ്ട് കച്ചവടമായി മാറിക്കഴിഞ്ഞ കാലത്ത് പുതിയ നിർവചനങ്ങൾ തേടുന്നത് ഉചിതമാണെന്ന് തോന്നുന്നു. ഇവിടെയാണ് സ്വതന്ത്ര സിനിമകളുടെ പ്രസക്തി. സ്വാതന്ത്ര്യം ആരിൽനിന്ന്, എന്തിൽ നിന്ന്, ആർക്കുവേണ്ടി എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്.ഹോളിവുഡിൽ വലിയ സ്റ്റുഡിയോ സംവിധാനത്തിന് പുറത്തു നിർമിക്കപ്പെട്ട സിനിമകളെയാണ് ആദ്യകാലത്ത് സ്വതന്ത്ര സിനിമകൾ എന്ന് വിളിച്ചുവന്നത്. മൂലധനത്തിന്റെ കലയാണ് എന്നുള്ളതാണല്ലോ സിനിമയെക്കുറിച്ചുള്ള എക്കാലത്തെയും വലിയ നിർവചനം. അതുകൊണ്ടുതന്നെContinue Reading

വീടു വിറ്റ് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് മാറേണ്ടി വന്നപ്പോൾ വേരുകൾ നഷ്ടപ്പെടരുതെന്നും താമസിയാതെ തിരിച്ചു പോകാമെന്നും കരുതിയാണ്‌ അവിടെ കുറച്ച് സ്ഥലം വാങ്ങിയിടാം എന്നു തീരുമാനിച്ചത്. ജനിച്ചു വളർന്നതും, കണ്ടറിഞ്ഞതും, കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ കോഴിക്കോടിനെ ഒരു ദിവസം കൊണ്ട് ഉപേക്ഷിച്ച് വരാൻ കഴിയില്ലായിരുന്നു… ഒരു പരിചയക്കാരനായ ബ്രോക്കറാണ് സ്ഥലം കൊണ്ടു കാണിച്ചത്. “L” ഷെയ്പ്പിലൊരു സ്ഥലം. അതിലേക്ക് നേരെ വാഹനം കയറും. പുറകിലൊക്കെയുള്ള വസ്തുവിലേക്ക് ടൂവീലർ മാത്രമേ പോകൂ. ഈContinue Reading

ഇതെങ്ങോട്ടേക്കാണ് പോയത്? കാത്തിരുന്ന് വേരുപിടിച്ചു. ഇനി ഒരുപക്ഷെ ഉടനെയൊരു ഒരു വരവുണ്ടായില്ലെന്നും വരാം…എന്നാലും ഇതിത്തിരി കടുത്തുപോയ്അമുദത്തിന്റെ വീട്ടുകാർ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടാവും, അത് ഉറപ്പാണ്, ആ ബന്ധം അദ്ദേഹം തുടരുകയും ചെയ്തു. അല്ലാതിരുന്നെങ്കിൽ “എന്റെ അമ്മയുടെ സഹോദരിയുടെ മകൻ” എന്ന് അന്നൊരിക്കൽ ഒരാളെ പരിചയപ്പെടുത്തില്ലായിരുന്നല്ലോ…ഇങ്ങ് വരട്ടെ! അടുക്കളപ്പുറത്ത് കുറേനേരമായ് വട്ടമേശ സമ്മേളനം. ജഡ്ജിയും, വക്കീലന്മാരും എല്ലാം ഹാജരുണ്ട്.ആ ശബ്ദം… എത്ര രസമാണത്.അങ്ങോട്ടേക്ക് ശ്രദ്ധിക്കേണ്ടെന്ന് കൊട്ടിയടച്ചിട്ടും ചിലത് തെന്നിത്തൂകി കാതിൽ വീഴുന്നു. “പഠിക്കാൻContinue Reading

അക്കരപറ്റാൻഅച്ഛൻ തുഴഞ്ഞതോണി.മിച്ചമൂല്യമായക്ഷരം.നീളെത്തുഴയെറിഞ്ഞുസ്വപ്നസൂര്യനിൽനങ്കൂരമിട്ടൊന്നു പാടാൻ. എന്റെ ലോകംഋതുക്കൾ രജസ്വലമുദ്രതേടു-മാഗ്നേയശ്രുതിക-ളതെത്ര കണ്ണു കത്തിച്ചു. എന്റെ ആകാശംമേഘജ്വലനങ്ങൾപെയ്തുപെയ്തുർവ്വരമായഭൂവിസ്തൃതികൾ. അക്ഷരത്തണൽതാഴ്ന്നിങ്ങുണർത്തുന്നസ്വച്ഛമാം കുളിർകാറ്റെന്റെബോധിപ്രഭ. ഏതൊരുകൊടുംക്രൂരനിശിതവുംഅരിഞ്ഞെരിക്കു-മൊരാദിമരക്ഷകൻ. അച്ഛനങ്ങനെആഴിക്കുമപ്പുറം.അക്ഷരം തോണിതുഴയെന്റെ രക്ഷകൻ.Continue Reading

ബീഹാറിലേക്ക് തിരിച്ചു വരുന്നത് ഒരു വർഷത്തിന് ശേഷമാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു നീണ്ട ഇടവേള തന്നെയാണ്. മഴ മാറി ചൂട് കുറഞ്ഞ് തണുപ്പിലേക്ക് പതിയെ കാൽ വെക്കുന്ന കാലം. പട്നയിൽ ഇറങ്ങിയപ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച കാനകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന തിരക്ക് ഗതാഗതത്തെ ഒന്ന് കൂടെ കുടുക്കിയിരിക്കുന്നു. പഴയ പോലെ തന്നെ വണ്ടികൾ ശബ്ദത്തോടെ തലങ്ങും വിലങ്ങും. മെട്രോ പണി മറ്റൊരു വശത്ത് നടക്കുന്നു.Continue Reading